ബോംബാക്രമണം, സിറിയായില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ബോംബാക്രമണം, സിറിയായില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: സിറിയായില്‍ നടന്ന ബോംബാക്രമണത്തില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതില്‍ 5  പേര്‍ കുഞ്ഞുങ്ങളാണ്.3 കുട്ടികള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.2 പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.  ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ എംഹാര്‍ദ്ദെയിലാണ് ബോംബാക്രമണം ഉണ്ടായത്. ഗ്രാമത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും പൊട്ടാത്ത ബോംബുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ശവസംസ്കാരശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

പളളികളില്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കില്ല: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

പളളികളില്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കില്ല: കര്‍ദിനാള്‍ മാര്‍ ക്ലീമീസ്

ദുബായ്: പള്ളികളില്‍ സ്വവര്‍ഗ്ഗവിവാഹം അനുവദിക്കുകയില്ലെന്ന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു മാര്‍ ക്ലീമീസ് പ്രതികരിച്ചത്. കത്തോലിക്കാസഭയെ സംബന്ധിച്ച് വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. അതിനാല്‍ ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം അംഗീകരിക്കാനാവില്ലെന്ന് അദ്ദേം മാധ്യമങ്ങളോട് ദുബായിയില്‍ വച്ച് പറഞ്ഞു. സ്വവര്‍ഗ്ഗ ലൈംഗികബന്ധം കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 377 ാം വകുപ്പിലെ വ്യവസ്ഥ റദ്ദാക്കിക്കൊണ്ട് […]

ഇറാനില്‍ 12 ക്രൈസ്തവരെ ജയിലില്‍ അടച്ചു

ഇറാനില്‍ 12 ക്രൈസ്തവരെ ജയിലില്‍ അടച്ചു

ഇറാന്‍: ഇറാനില്‍ 12 ക്രൈസ്തവരെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചു. ആരാധനയോഗം സംഘടിപ്പിച്ചതിനും സുവിശേഷപ്രഘോഷണം നടത്തിയതിനും ആണ് അറസ്റ്റ്. ഇറാനിയന്‍ ക്രിസ്ത്യന്‍ ന്യൂസ് ഏജന്‍സിയായ മുഹബത്ത് ന്യൂസ് ആണ് വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പായംഖരാമന്‍ ഉള്‍പ്പടെ പന്ത്രണ്ടുപേരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. ഇറാന്‍ ലോകത്തില്‍ ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തില്‍ പത്താം സ്ഥാനത്താണ്. ഓപ്പണ്‍ ഡോര്‍സ് യൂഎസ്എ 2018 ലെ കണക്കുപ്രകാരമാണിത് കഴിഞ്ഞ മാസം നാല് ഇറാനിയന്‍ ക്രൈസ്തവരെ അറസ്റ്റ് ചെയ്തിരുന്നു.പാസ്റ്റര്‍ യൂസെഫിനെ 12 വര്‍ഷത്തേക്കും ജയിലില്‍ അടച്ചിരുന്നു.

മെത്രാന്റെ കൊലപാതകം; കോപ്റ്റിക് സഭയില്‍ ആശങ്കകള്‍ പെരുകുന്നു

മെത്രാന്റെ കൊലപാതകം; കോപ്റ്റിക് സഭയില്‍ ആശങ്കകള്‍ പെരുകുന്നു

അലക്‌സാണ്ട്രിയ: കഴിഞ്ഞ മാസം അവസാനം നടന്ന ബിഷപ്പ് എപ്പിഫാനിയസിന്റെ കൊലപാതകം കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയില്‍ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആശ്രമജീവിതം, എക്യുമെനിസം, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് സന്യാസികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ച് ഇപ്പോള്‍ ഹോസ്പിറ്റലില്‍ ചികിത്സ നേടിയിരിക്കുകയാണ്. ജൂലൈ 29 നാണ് ബിഷപ്പിന്റെ മൃതദേഹം പരിക്കുകളോടെ കണ്ടെത്തിയത്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആശ്രമജീവിതവുമായി ബന്ധപ്പെട്ട പുതിയ ഡി്ക്രികള്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക പുറപ്പെടുവിച്ചു. […]

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ കൊലപാതകം, സന്യാസികള്‍ അറസ്റ്റില്‍

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ കൊലപാതകം, സന്യാസികള്‍ അറസ്റ്റില്‍

കെയ്‌റോ: കോപ്റ്റിക് ബിഷപ് എപ്പിഫാനിയസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് സന്യാസികളെ അറസ്റ്റ് ചെയ്തു ജൂലൈ 29 നാണ് ബിഷപ്പിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയില്‍ പരുക്കുകളോടെ മരിച്ച നിലയിലാണ് മെത്രാനെ കണ്ടെത്തിയത്. സെന്റ് മക്കാരിയൂസ് മൊണാസ്ട്രിയില്‍ വച്ചായിരുന്നു കൊലപാതകം. ഇശയ്യ അല്‍ മക്കാരി, റെയ്മണ്ട് റാസ്മി മാന്‍സൂര്‍ എന്നീ രണ്ട് സന്യാസികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  

മതപീഡനം അനുഭവിക്കുന്നില്ലെന്ന് ഒപ്പിട്ടുനല്കാന്‍ ക്രൈസ്തവരുടെ മേല്‍ സമ്മര്‍ദ്ദം

മതപീഡനം അനുഭവിക്കുന്നില്ലെന്ന് ഒപ്പിട്ടുനല്കാന്‍ ക്രൈസ്തവരുടെ മേല്‍ സമ്മര്‍ദ്ദം

തുര്‍ക്കി: ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ക്രൈസ്തവര്‍ക്ക് നേരെ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ടുകള്‍. മതപീഡനം അനുഭവിക്കുന്നില്ലെന്ന് ക്രൈസ്തവര്‍ ഒപ്പിട്ടുനല്കണമെന്നാണ് ഗവണ്‍മെന്റ് സമ്മര്‍ദ്ദം ചൊലുത്തുന്നത്. ഒരു ക്രൈസ്തവ നേതാവാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് തുര്‍ക്കി.  

കോപ്റ്റിക് ബിഷപ്പിന്റെ മരണം, പോലീസ് അന്വേഷണം ആരംഭിച്ചു

കോപ്റ്റിക് ബിഷപ്പിന്റെ മരണം, പോലീസ് അന്വേഷണം ആരംഭിച്ചു

ബെഹ്‌റിയ: ഞായറാഴ്ച ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോപ്റ്റിക് മെത്രാന്റെ മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബെഹ്‌റിയായിലെ ആശ്രമത്തിന്റെ അധിപന്‍ ബിഷപ് എപ്പിപ്പാനിയസിനെയാണ് ആക്രമണത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദൂരൂഹമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ശിരസിലും പുറകിലും മുറിവുകളുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ പ്രാതിനിധ്യം വെറും പത്തു ശതമാനം മാത്രമാണ്. പലപ്പോഴും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇവര്‍ വിധേയമാകാറുമുണ്ട്.

അഭയാര്‍ത്ഥികള്‍ക്കായി അമേരിക്ക ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു

അഭയാര്‍ത്ഥികള്‍ക്കായി അമേരിക്ക ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു

വാഷിംഗ്ടൺ: അഭയാർത്ഥികൾക്ക് സ്വദേശത്ത് മടങ്ങിയെത്താനും സമാധാനപരമായ ജീവിതം നയിക്കാനും വഴിയൊരുക്കുന്ന പദ്ധതിയുമായി അമേരിക്ക. മതന്യൂനപക്ഷങ്ങള്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയില്‍ പ്രധാനമായും ഇറാഖില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവരെയാണ് ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ത്രിദിന ഉന്നത തല യോഗത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് പദ്ധതിയെക്കുറിച്ച് വിവരിച്ചത്. ഇറാൻ, റഷ്യ, ചൈന, ഉത്തര കൊറിയ , നിക്കരാഗ്വഎന്നിവിടങ്ങളിലും ക്രൈസ്തവരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാക്കിലെ കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു

ഇറാക്കിലെ കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു

ലണ്ടന്‍: ഒടുവില്‍ സിസ്റ്റര്‍ ബാന്‍ മഡ്ലീന് ബ്രിട്ടന്‍സന്ദര്‍ശിക്കാന്‍ ഗവണ്‍മെന്‍റ് അനുവാദം.  രോഗിയായ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ യു‌കെ‌  തുടര്‍ച്ചയായി വിസ നിഷേധിച്ച ഇറാക്കിലെ കന്യാസ്ത്രീയാണ് ബാന്‍ മഡ്ലീന്‍. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസ് മോഗ്ഗിന്റേയും, സര്‍ എഡ്വാര്‍ഡ് ലെയിഗിന്റേയും ഇടപെടല്‍ വഴിയാണ് സിസ്റ്റര്‍ക്ക് വിസ ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ആണ് ആദ്യമായി യുകെയിലേക്കുള്ള വിസക്കായി  സിസ്റ്റര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ മാസവും അപേക്ഷിച്ചിരുന്നു.രണ്ടുതവണയും അനുവാദം നിഷേധിക്കപ്പെട്ടു.  തുടര്‍ന്നാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്.

ബഹ് റനിലെ കത്തീഡ്രല്‍ അറേബ്യയുടെ ഹൃദയം

ബഹ് റനിലെ കത്തീഡ്രല്‍ അറേബ്യയുടെ ഹൃദയം

മനാമ: ബഹ് റനിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2021 ഓടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. മനാമയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയാണ് ദേവാലയം. ബഹ്‌റിന്‍ രാജാവാണ് ഇതിനുള്ള സ്ഥലം നല്കിയത്. രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവിധത്തിലാണ് സജ്ജീകരണം. രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൈസ്തവ ആരാധനാലയമാണ് ഇത്. ഇറാക്ക്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൈസ്തവരാണ് ഇവിടെ കൂടുതലുള്ളത്. ജനസംഖ്യയുടെ പത്ത് ശതമാനം ക്രൈസ്തവരാണ്. ഈസ്റ്റര്‍, ക്രിസ്മസ് ദിനങ്ങളില്‍ ക്രൈസ്തവവിശ്വാസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ആളുകള്‍ […]

1 2 3 49