ബിഷപ് ഫ്രാങ്കോ ഭരണചുമതല കൈമാറി

ബിഷപ് ഫ്രാങ്കോ ഭരണചുമതല കൈമാറി

കൊച്ചി: ജലന്ധര്‍ രൂപതയുടെ ഭരണചുമതല ബിഷപ് ഫ്രാങ്കോ ഫാ. മാത്യു കോക്കണ്ടത്തിനു കൈമാറി.  ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനേ തുടര്‍ന്നാണ് ചുമതല കൈമാറിയത്. ഫാ.ബിബിൻ ഓട്ടക്കുന്നേൽ, ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും രൂപതയുടെ വിവിധ ചുമതലകൾ ഉണ്ട്.

ബിഷപ് ഫ്രാങ്കോ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല: സിസ്റ്റര്‍ നീന റോസ്

ബിഷപ് ഫ്രാങ്കോ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല: സിസ്റ്റര്‍ നീന റോസ്

കൊച്ചി: ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഡോ ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ നിരാശ തോന്നുന്നുവെന്നും സമരംനടത്തുന്ന കന്യാസ്ത്രീമാരില്‍ ഒരാളായ നീന റോസ്. നീതി നിഷേധിക്കുകയാണോയെന്ന് ആശങ്കയുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.തങ്ങളുടെ ജീവന്‍ അപകടത്തിലാണ്, കൂടുതല്‍ സംരക്ഷണം നല്കണം. സിസ്റ്റര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ രൂപതയ്ക്ക് കീഴിലെ വൈദികരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്

കണ്ണൂര്‍ രൂപതയ്ക്ക് കീഴിലെ വൈദികരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്

കണ്ണൂര്‍: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷിക്കാന്‍ സഹായഹസ്തവുമായി കണ്ണൂര്‍ രൂപതയും. കണ്ണൂര്‍ രൂപതയ്ക്ക് കീഴിലെ വൈദികരാണ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നത്. പരിയാരം ധ്യാനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വൈദികരുടെ ഒരു മാസത്തെ ശമ്പളമായ 5.5 ലക്ഷം ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്ക് ബിഷപ് ഡോ. അലക്‌സ് വടക്കും തല കൈമാറി.

വിധിക്കാനുമില്ല, നീതികരിക്കാനുമില്ല: കെസിബിസി

വിധിക്കാനുമില്ല, നീതികരിക്കാനുമില്ല: കെസിബിസി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആരെയും വിധിക്കാനും നീതികരിക്കാനും ഇല്ലെന്ന് കെസിബിസി. പോലീസ് നിയമാനുസൃതം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്യട്ടെ. മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയ്ക്കനുസരിച്ച് ചാനല്‍ ചര്‍ച്ചകള്‍ നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മ്മികമാണ്. കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറെ സന്യാസിനികള്‍ വഴിവക്കില്‍ മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും കെസിബിസി വ്യക്തമാക്കി.

ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം നടന്നു

ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം നടന്നു

കൊച്ചി: ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു. കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് സെന്റാണ് സമ്മേളനം സംഘടിപ്പിച്ചത്.

പ്രളയം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സിഎംസി 16.56 കോടി ചെലവഴിക്കും

പ്രളയം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സിഎംസി 16.56 കോടി ചെലവഴിക്കും

കൊച്ചി: പ്രളയാനന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സിഎംസി സമൂഹം 16.56 കോടി ചെലവഴിക്കും. ദുരിതം ബാധിച്ച വിവിധ മേഖലകളില്‍ വിവിധ പദ്ധതികള്‍ സിഎംസി ആവിഷ്‌ക്കരിക്കും. സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനം ചെയ്യുന്ന 875 സമര്‍പ്പിതരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കും.കേരളത്തിലും കര്‍ണാടകയിലുമായി 9.15 ഏക്കര്‍ സ്ഥലം വീടുനഷ്ടപ്പെട്ടവര്‍ക്കായി നല്കും. 25,000ത്തോളം ആളുകള്‍ക്ക് ഇതിനകം സിഎംസി അഭയം നല്കിയിട്ടുണ്ട്.1200 ഓളം സന്യാസിനികള്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു.

സിസ്റ്റര്‍ സൂസമ്മയുടെ മരണം, സഭയ്ക്കും സമൂഹത്തിനും തീരാ വേദന

സിസ്റ്റര്‍ സൂസമ്മയുടെ മരണം, സഭയ്ക്കും സമൂഹത്തിനും തീരാ വേദന

കൊല്ലം: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട്താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസമ്മയുടെ മരണം സഭയ്ക്കും സമൂഹത്തിനും തീരാവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ സിസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നു മൃതദേഹം. റിട്ടയര്‍ ചെയ്യാന്‍ ഏതാനും മാസങ്ങള്‍ കൂടി അവശേഷിക്കെ സിസ്റ്റര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അടുത്തറിയാവുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. സെന്റ് സ്റ്റീഫന്‍സ് മൗണ്ട് താബോര്‍ സ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപികയായിരുന്ന സിസ്റ്റര്‍ […]

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം, രൂപരേഖയുമായി കെആര്‍എല്‍സിസി

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം, രൂപരേഖയുമായി കെആര്‍എല്‍സിസി

കൊച്ചി: മഹാപ്രളയത്തിന്റെ ദുരന്തത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ കര്‍മ്മപദ്ധതികളുടെ രൂപരേഖ സംസ്ഥാന സര്‍ക്കാരിനും പൗരസമൂഹത്തിനും സമര്‍പ്പിക്കാന്‍ കേരളറീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. കരകയറും കേരളം എന്ന കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പ്രകൃതിക്ഷോഭത്തിന് ഇരകളായവരില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്കുന്ന സമഗ്രമായ കര്‍മ്മപദ്ധതികളാണ് കെആര്‍എല്‍സിസി കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തത്.

ബിഷപ് ഫ്രാങ്കോയുടെ കേസ് ഉചിതമായ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് സിസിബിഐക്ക് കത്ത്

ബിഷപ് ഫ്രാങ്കോയുടെ കേസ് ഉചിതമായ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് സിസിബിഐക്ക് കത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. ഇതു സംബന്ധിച്ച് സിസിബിഐയ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കും കത്ത് നല്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ അറിയിച്ചു. ഈ ആരോപണത്തിന്റെ പേരില്‍ കത്തോലിക്കാസഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും കത്ത് വ്യക്തമാക്കി.

പരിശുദ്ധ അമ്മയുടെ സുകൃതങ്ങള്‍ വീടുകളില്‍ പകര്‍ത്തണം: മാര്‍ മാത്യൂ മൂലക്കാട്ട്

പരിശുദ്ധ അമ്മയുടെ സുകൃതങ്ങള്‍ വീടുകളില്‍ പകര്‍ത്തണം: മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: പരിശുദ്ധ മറിയം അമ്മമാര്‍ക്കും വനിതകള്‍ക്കും മാതൃകയും പ്രചോദനവുമാണെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിച്ച ഏകദിന ധ്യാനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മയുടെ വിശുദ്ധി, ത്യാഗമനോഭാവം, കാരുണ്യം എന്നീ സുകൃതങ്ങള്‍ കുടുംബങ്ങളില്‍ പകര്‍ത്താന്‍ എല്ലാ അമ്മമാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

1 2 3 259