ബിഷപ് ഫ്രാങ്കോ ഭരണചുമതല കൈമാറി

ബിഷപ് ഫ്രാങ്കോ ഭരണചുമതല കൈമാറി

കൊച്ചി: ജലന്ധര്‍ രൂപതയുടെ ഭരണചുമതല ബിഷപ് ഫ്രാങ്കോ ഫാ. മാത്യു കോക്കണ്ടത്തിനു കൈമാറി.  ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനേ തുടര്‍ന്നാണ് ചുമതല കൈമാറിയത്. ഫാ.ബിബിൻ ഓട്ടക്കുന്നേൽ, ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും രൂപതയുടെ വിവിധ ചുമതലകൾ ഉണ്ട്.

മാര്‍പാപ്പ ജപ്പാനിലേക്ക്?

മാര്‍പാപ്പ ജപ്പാനിലേക്ക്?

വത്തിക്കാൻ : ഫ്രാൻസിസ് പാപ്പ അടുത്ത വര്‍ഷം ജപ്പാൻ സന്ദർശിച്ചേക്കുമെന്ന് സൂചനകള്‍.  ടെൻഷോ കെനോഹോ ഷിസേത്സു കെൻഷോകൈ എന്ന സാമൂഹിക സംഘടനയിലെ അംഗങ്ങളുമായി സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ജപ്പാന്‍ സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നതായും തന്റെ ആഗ്രഹം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പാപ്പ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  

ബിഷപ് ഫ്രാങ്കോ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല: സിസ്റ്റര്‍ നീന റോസ്

ബിഷപ് ഫ്രാങ്കോ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല: സിസ്റ്റര്‍ നീന റോസ്

കൊച്ചി: ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ് ഡോ ഫ്രാങ്കോ മുളയ്ക്കല്‍ 19 ന് ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ നിരാശ തോന്നുന്നുവെന്നും സമരംനടത്തുന്ന കന്യാസ്ത്രീമാരില്‍ ഒരാളായ നീന റോസ്. നീതി നിഷേധിക്കുകയാണോയെന്ന് ആശങ്കയുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.തങ്ങളുടെ ജീവന്‍ അപകടത്തിലാണ്, കൂടുതല്‍ സംരക്ഷണം നല്കണം. സിസ്റ്റര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ രൂപതയ്ക്ക് കീഴിലെ വൈദികരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്

കണ്ണൂര്‍ രൂപതയ്ക്ക് കീഴിലെ വൈദികരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്

കണ്ണൂര്‍: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷിക്കാന്‍ സഹായഹസ്തവുമായി കണ്ണൂര്‍ രൂപതയും. കണ്ണൂര്‍ രൂപതയ്ക്ക് കീഴിലെ വൈദികരാണ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നത്. പരിയാരം ധ്യാനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വൈദികരുടെ ഒരു മാസത്തെ ശമ്പളമായ 5.5 ലക്ഷം ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്ക് ബിഷപ് ഡോ. അലക്‌സ് വടക്കും തല കൈമാറി.

ബോംബാക്രമണം, സിറിയായില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ബോംബാക്രമണം, സിറിയായില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: സിറിയായില്‍ നടന്ന ബോംബാക്രമണത്തില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. 12 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതില്‍ 5  പേര്‍ കുഞ്ഞുങ്ങളാണ്.3 കുട്ടികള്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.2 പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.  ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ എംഹാര്‍ദ്ദെയിലാണ് ബോംബാക്രമണം ഉണ്ടായത്. ഗ്രാമത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും പൊട്ടാത്ത ബോംബുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ശവസംസ്കാരശുശ്രൂഷയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ബോക്കോ ഹാരാം വീണ്ടും ശക്തിപ്രാപിക്കുന്നു

ബോക്കോ ഹാരാം വീണ്ടും ശക്തിപ്രാപിക്കുന്നു

നൈജീരിയ: ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹാരം വീണ്ടും ഉയിര്‍ത്തെണീല്ക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നതായി സൂചനകള്‍. ബോക്കോ ഹാരം അടുത്തയിടെ നിരവധി പേരെ കൊന്നൊടുക്കുകയും ഗുഡംബാലി നഗരം വിട്ടുപോകാന്‍ ആയിരങ്ങളെ നിര്‍ബന്ധം ചൊലുത്തുകയും ചെയ്യുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. എഎഫ്പി യാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ച ഗുഡുബാലി നഗരം ബോക്കോഹാരം കീഴടക്കിയെന്നാണ് റിപ്പോര്‍ട്ട്. നഗരംപിടിച്ചെടുത്തത് ബോക്കോഹാരമിന്റെ പ്രധാനപ്പെട്ട വിജയമാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഘം ഇത് സാധിച്ചെടുത്തിരിക്കുന്നത്. 2009 മുതല്‍ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്കോ ഹാരം […]

മാതാവ് കരയുന്നതിന്റെ സ്വഭാവികകാരണം കണ്ടെത്താനായില്ല. മെക്‌സിക്കോ ബിഷപ്

മാതാവ് കരയുന്നതിന്റെ സ്വഭാവികകാരണം കണ്ടെത്താനായില്ല. മെക്‌സിക്കോ ബിഷപ്

ലാസ് ക്രൂസെസ്: കരയുന്ന മാതൃരൂപത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ മെക്‌സിക്കോ ബിഷപ് പറയുന്നത് മാതാവ് കരയുന്നതിന്റെ സ്വഭാവികമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. ഈ സാഹചര്യത്തില്‍ രൂപതാതല അന്വേഷണങ്ങള്‍ ആരംഭിക്കാന്‍ ഉത്തരവിറക്കി. മാതാവിന്റെ രൂപത്തില്‍ നിന്ന് ദ്രാവകം ഒഴുകുന്നതിന്റെ കാരണം എന്തെന്ന് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വിവേചിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ല. അത് സൂപ്പര്‍ നാച്വറലാണെങ്കില്‍ കാരണം ഒരുപക്ഷേ ദൈവികമോ സാത്താനികമോ ആകാം. വീണുപോയ മാലാഖമാരുടെ അസ്തിത്വത്തെക്കുറിച്ച് സഭ വിശ്വസിക്കുന്നതായി ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കൗശലങ്ങളുമായി അങ്ങനെയും സംഭവിക്കാം. ബിഷപ് […]

വിധിക്കാനുമില്ല, നീതികരിക്കാനുമില്ല: കെസിബിസി

വിധിക്കാനുമില്ല, നീതികരിക്കാനുമില്ല: കെസിബിസി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആരെയും വിധിക്കാനും നീതികരിക്കാനും ഇല്ലെന്ന് കെസിബിസി. പോലീസ് നിയമാനുസൃതം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ ശിക്ഷിക്കുകയും ചെയ്യട്ടെ. മുന്‍കൂട്ടി നിശ്ചയിച്ച അജന്‍ഡയ്ക്കനുസരിച്ച് ചാനല്‍ ചര്‍ച്ചകള്‍ നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മ്മികമാണ്. കത്തോലിക്കാസഭയെയും സന്യാസജീവിതത്തെയും അവഹേളിക്കത്തക്കവിധം കുറെ സന്യാസിനികള്‍ വഴിവക്കില്‍ മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്നും കെസിബിസി വ്യക്തമാക്കി.

മെത്രാന്‍ ഏകാന്തഗായകനാകരുത്: മാര്‍പാപ്പ

മെത്രാന്‍ ഏകാന്തഗായകനാകരുത്: മാര്‍പാപ്പ

വത്തിക്കാന്‍: നല്ലിടയന്റെ സ്വഭാവമുള്ളവനും പൗരോഹിത്യത്തിന്റെ സത്ത സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനുമാണ് മെത്രാന്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍തഥനയുടെ മനുഷ്യനും പ്രഘോഷണത്തിന്റെ മനുഷ്യനും കൂട്ടായ്മയുടെ മനുഷ്യനുമായിരിക്കണം അയാള്‍. പാപ്പ ഓര്‍മ്മിപ്പിച്ചു. മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മെത്രാന്മാരെ സംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെത്രാന്‍ ജനങ്ങളുടെയിടയില്‍ ആയിരിക്കേണ്ടവനാണ്. അയാളൊരിക്കലും ബിസിനസ് സ്ഥാപനങ്ങളുടെ അധികാരിയെപോലെ വ്യാപരിക്കരുത്. പതിനഞ്ചാം തീയതി വരെയാണ് മിഷനില്‍ നിന്നുള്ള മെത്രാന്മാരുടെ സമ്മേളനം. ആഫ്രിക്കയിലെ 17, ഏഷ്യയിലെ 8, ഓഷ്യാന 6, ലാറ്റിന്‍ അമേരിക്ക 3 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മെത്രാന്മാരുടെ […]

ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം നടന്നു

ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം നടന്നു

കൊച്ചി: ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു. കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് സെന്റാണ് സമ്മേളനം സംഘടിപ്പിച്ചത്.

1 2 3 812