മാപ്പിളപ്പാട്ട് പാടുന്ന ക്രൈസ്തവ പുരോഹിതന്‍

മാപ്പിളപ്പാട്ട് പാടുന്ന ക്രൈസ്തവ പുരോഹിതന്‍

കലയോടും സംഗീതത്തോടുമുള്ള സ്‌നേഹമാണ് ഈ വൈദികന്റെ ഉള്ളു നിറയെ. സംഗീതത്തില്‍ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്നത് മാപ്പിളപ്പാട്ടിനെ. ഇത് ഫാ. സേവേറിയോസ് തോമസ്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍. പത്തനംതിട്ട, ആനിക്കാട് മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദയറയുടെ സുപ്പീരിയര്‍. പത്താം ക്ലാസ് മുതലേ തോമസ് പാടിയിരുന്നു. ആ ശബ്ദം മാപ്പിളപ്പാട്ടിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത് അയല്‍വാസിയായ ബെന്നിയായിരുന്നു. അദ്ദേഹം വഴിയാണ് മാപ്പിളപ്പാട്ടിന്റെ ഓഡിയോ കാസറ്റുകളുടെ ലോകത്തിലേക്ക് ക്ഷണം കിട്ടിയത്. അപ്പോഴെല്ലാം ചര്‍ച്ച് ക്വയറിലും പാടിയിരുന്നു.സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു തോമസിന്റേത്. വിവാഹച്ചടങ്ങുകളിലും […]

ഞാന്‍ ഒരു പ്രോലൈഫ് സ്ത്രീ-ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല പറയുന്നു

ഞാന്‍ ഒരു പ്രോലൈഫ് സ്ത്രീ-ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല പറയുന്നു

ഗ്രാമി അവാര്‍ഡ് വാങ്ങാനെത്തിയ ഗായിക ജോയി വില്ല സവിശേഷശ്രദ്ധയാകര്‍ഷിച്ചത തന്റെ പ്രോലൈഫ് വീക്ഷണം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ചിത്രം പെയ്ന്റ് ചെയ്ത ഗൗണും ജീവിതം തിരഞ്ഞെടുക്കുക എന്ന മുദ്രാവാക്യം മുദ്രണം ചെയ്ത ഹാന്‍്ഡ്ബാഗുമായിട്ടാണ് ജോയി വില്ല അവാര്‍ഡ് വാങ്ങാനെത്തിയത്. താനൊരു പ്രോലൈഫ് സ്ത്രീയാണെന്ന് ഫോക്‌സ് ന്യൂസിനോട് അവര്‍ വ്യക്തമാക്കുകയും ചെയ്തു. മഴവില്‍ ഗര്‍ഭപാത്രത്തില്‍ ആണ് കുഞ്ഞിനെ ചിത്രീകരിച്ചിരിക്കുന്നത്.

ബൈബിള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ പരാജയപ്പെട്ടിട്ടില്ല: ഓസ്‌ക്കാര്‍ ഗായിക ഹൃദയം തുറക്കുന്നു

ബൈബിള്‍ വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഞാന്‍ പരാജയപ്പെട്ടിട്ടില്ല: ഓസ്‌ക്കാര്‍ ഗായിക ഹൃദയം തുറക്കുന്നു

എന്റെ ജീവിതത്തെ മാറ്റിമറിച്ചത് വിശുദ്ധ ഗ്രന്ഥമാണ്. അത് വായിക്കാന്‍ ആരംഭിച്ചതു മുതല്‍ ഈ നിമിഷം വരെ ഞാന്‍ ഒരിടത്തും പരാജയപ്പെട്ടിട്ടുമില്ല.. ഓസ്‌ക്കാര്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ഹഡ്‌സണ്‍ന്റേതാണ് ഈ വാക്കുകള്‍. ഒരു അഭിമുഖത്തിലാണ് ജെന്നിഫര്‍ ഇക്കാര്യം പറഞ്ഞത്. ഏതു പുസ്തകമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത് എന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ജെന്നിഫര്‍ ഈ മറുപടി നല്കിയത്. 2008 ല്‍ നടന്ന ചില ദുരന്തങ്ങളെ അതിജീവിക്കാന്‍ കരുത്തുനല്കിയതും വിശുദ്ധ ഗ്രന്ഥപാരായണമായിരുന്നു. അമ്മയുടെയും മുതിര്‍ന്ന സഹോദരന്റെയും കൊലപാതകമായിരുന്നു അത്. ഹൃദയത്തില്‍ […]

ഗിറ്റാറിസ്റ്റ് എമില്‍ ഐസക്‌സ് ഇനി ഓര്‍മ്മയില്‍…

ഗിറ്റാറിസ്റ്റ് എമില്‍ ഐസക്‌സ് ഇനി ഓര്‍മ്മയില്‍…

ഇന്നലെ അന്തരിച്ച പ്രശസ്ത ഗിറ്റാര്‍ മാന്ത്രികനായ എമില്‍ ഐസക്‌സ് വിശുദ്ധ മദര്‍ തെരേസയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. മദറിന്റെ സംസ്‌കാരച്ചടങ്ങില്‍ ഗിറ്റാര്‍ മീട്ടാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ആ നിമിഷം തന്റെ ഹൃദയം വിങ്ങുകയായിരുന്നുവെന്നാണ് അതേക്കുറിച്ച് അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞിട്ടുള്ളത്. മദറിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും സംസ്‌കാരശുശ്രൂഷകളുടെ ഭാഗമായുള്ള ചടങ്ങുകളിലും ശോകമൂകമായി എമിലിന്റെ ഗിറ്റാര്‍ മീട്ടിയിരുന്നു. മദറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും എമില്‍ പങ്കാളിയായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള സംഗീതപരിപാടികളിലെല്ലാം എമിലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഗാനം സൂപ്പര്‍ ഹിറ്റ്

സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ഗാനം സൂപ്പര്‍ ഹിറ്റ്

സിസ്റ്റര്‍ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുമ്പോള്‍ റാണിമരിയയെക്കുറിച്ചുള്ള ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്. പുല്ലുവഴിക്കെന്താനന്ദം മഹിമയെഴും ദിനമതുപുളകം എന്നു തുടങ്ങുന്ന ഗാനമാണ് ഇതിനകം സൂപ്പര്‍ഹിറ്റായിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് ബേബി ജോണ്‍ കലയന്തനായാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. യൂട്യൂബില്‍ ആദ്യ ദിനം തന്നെ ഈഗാനം 67000 പേര്‍ കേള്‍ക്കുകയും മൂവായിരത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വില്‍സന്‍ പിറവമാണ് ഗായകന്‍.  

സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ടീം പുറത്തിറക്കുന്ന ആല്‍ബത്തിന്റെ റീലിസ് ഇന്ന്

സിസ്റ്റൈന്‍ ചാപ്പല്‍ ക്വയര്‍ ടീം പുറത്തിറക്കുന്ന ആല്‍ബത്തിന്റെ റീലിസ് ഇന്ന്

വത്തിക്കാന്‍: ക്രിസ്മസിന് മുന്നോടിയായി സിസ്‌റ്റൈന്‍ ചാപ്പല്‍ ആല്‍ബം പുറത്തിറക്കി. ഒന്നിലധികം തവണ ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുള്ള സിസിലിയാ ബാര്‍ട്ടോലിയും ഇതില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് സിസ്റ്റൈ്ന്‍ ചാപ്പലിലെ ക്വയര്‍ ടീമിന്റതായി പുറത്തിറങ്ങിയിട്ടുള്ള ആല്‍ബത്തില്‍ ഒരു ഗായികയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏററവും പഴക്കമുള്ള ക്വയര്‍ ഗ്രൂപ്പാണ് സിസ്റ്റൈന്‍ ചാപ്പലിലേത്. വത്തിക്കാനില്‍ ഇന്ന് ആല്‍ബത്തിന്റെ പ്രകാശനം നടക്കുമെങ്കിലും അടുത്ത മാസം മുതല്‍ക്കേ ഇത് മറ്റുള്ളവരുടെ കൈകളിലേക്കെത്തുകയുള്ളൂ. ഇതില്‍ നിന്ന് കിട്ടുന്ന തുക പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.  

ചാക്കോച്ചന്‍; യുകെയില്‍ നിന്ന് ശ്രേയക്കുട്ടിക്കൊരു പിന്‍ഗാമി

ചാക്കോച്ചന്‍; യുകെയില്‍ നിന്ന് ശ്രേയക്കുട്ടിക്കൊരു പിന്‍ഗാമി

ശ്രേയക്കുട്ടി എന്ന കുരുന്ന് സംഗീത പ്രതിഭയെ ഗാനാസ്വാദകരെല്ലാം ഒരുപോലെ സ്‌നേഹിക്കുന്നുണ്ട്. അസാമാന്യമായ പ്രതിഭാവിലാസം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുള്ള ഗായികയാണ് ശ്രേയ ജയദീപ് എന്ന ശ്രേയക്കുട്ടി. എന്നാലിതാ ശ്രേയക്കുട്ടിയെ പോലെതന്നെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ചേക്കാറാനായി ഒരു ഗാനപ്രതിഭ കൂടി എത്തുന്നു. അതും യുകെയില്‍ നിന്ന്. വെറും ഏഴു വയസുകാരനായ ജേക്കബ് എന്ന ചാക്കോച്ചനാണ് ഈ പ്രതിഭ. അമ്മയെക്കാളും എനിക്കിഷ്ടം ഈശോയെ എന്ന ചാക്കോച്ചന്റെ പാട്ട് ഇതിനകം ഹിറ്റായിക്കഴിഞ്ഞു. സെലിബ്രന്റ് ഇന്ത്യയ്ക്ക് വേണ്ടി ഫാ. ഷാജി തുമ്പേച്ചിറയുടെ […]

വിശുദ്ധനാട് സന്ദര്‍ശനത്തില്‍ ഉണ്ടായ ആത്മീയ അനുഭവം പങ്കുവച്ചുകൊണ്ട് ലോകപ്രശസ്ത ഗായകന്‍

വിശുദ്ധനാട് സന്ദര്‍ശനത്തില്‍ ഉണ്ടായ ആത്മീയ അനുഭവം പങ്കുവച്ചുകൊണ്ട് ലോകപ്രശസ്ത ഗായകന്‍

ലോകമെങ്ങും എണ്‍പത് മില്യന്‍ ആല്‍ബങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള പ്രശസ്ത ഗായകനാണ് ആന്‍ഡ്രിയ ബോസെല്ലി. അടുത്തകാലത്താണ് അദ്ദേഹം വിശുദ്ധ നാട് സന്ദര്‍ശിച്ചത്. തന്നെ ആത്മീയമായി വളരെയധികം മാറ്റിമറിച്ച യാത്രയായിരുന്നു അതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അതേക്കുറിച്ച് എഴുതിയിരിക്കുന്നു. വിശ്വാസിയെന്നും ക്രൈസ്തവനെന്നും കത്തോലിക്കനെന്നും നിലയിലുള്ള വിശുദ്ധനാട് സന്ദര്‍ശനം അവിസ്മരണീയമായ അനുഭവമായിരുന്നു. യേശു മാമ്മോദീസാ സ്വീകരിച്ച സ്ഥലമാണ് അദ്ദേഹത്തിന് കൂടുതല്‍ ആത്മീയാനുഭവം സമ്മാനിച്ചത്. അവിടുത്തെ കാറ്റിനു പോലും വിശുദ്ധിയുടെ പരിമളം ജലം ആത്മീയതയും പ്രാര്‍ത്ഥനയും ചേര്‍ന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. പഴയകാലത്തിന്റെ ഓര്‍മ്മയാണ് ഈശോയുടെ ജ്ഞാനസ്‌നാനത്തിന്റെ ഈ […]

പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ജപമാലയില്‍ അഭയം തേടുന്നു

പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ജപമാലയില്‍ അഭയം തേടുന്നു

പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ താന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. താന്‍ ശാരീരികമായും മാനസികമായും വിവിധതരം സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലേഡി ഗാഗ വ്യക്തമാക്കുന്നുണ്ട്. അതികഠിനമായ ശരീര വേദനയും മാനസിക പിരിമുറുക്കവും അനുഭവപ്പെടുന്ന ഫെബ്രോ മയാള്‍ജിയ എന്ന അസുഖമാണ് ഗാഗയ്ക്ക് എന്നാണ് പറയപ്പെടുന്നത്. കത്തോലിക്കാസഭയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് ഇതിന് മുമ്പും ലേഡി ഗാഗ പരസ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഒരു കത്തോലിക്കാവൈദികനൊപ്പം ബൈബിള്‍ പിടിച്ചുനില്ക്കുന്ന ചിത്രം ഗാഗ പോസ്റ്റ് ചെയ്തിരുന്നു. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള വൈദികന്റെ […]

ജനഗണമന പാടി അതിശയിപ്പിച്ച ദേവാലയ ഗായക സംഘം

ജനഗണമന പാടി അതിശയിപ്പിച്ച ദേവാലയ ഗായക സംഘം

ഇന്നലെ ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനം നാം ആദരപൂര്‍വ്വം ആഘോഷിച്ചു. മിക്ക ക്രൈസ്തവദേവാലയങ്ങളിലും ദേശീയപതാക ഉയര്‍ത്തി ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നി്‌ന്നെല്ലാം വ്യത്യസ്തമായിരുന്നു കോട്ടയം, ജറുസലേം മാര്‍ത്തോമ്മ ചര്‍ച്ച്. ദേശീയപതാകയുടെ നിറത്തിലുളള വസ്ത്രങ്ങളണിഞ്ഞ് ഇവിടുത്തെ ഗായകസംഘം ഇന്നലെ ദേശീയഗാനം ആലപിച്ചതാണ് ആ വ്യത്യസ്തത. ദേവാലയ ഗായകസംഘം തിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കുകളാകുന്നവരാണ്. സാധാരണയായി ഈ സംഘം ഇത്തരം ഗാനങ്ങള്‍ ആലപിക്കാറില്ല. അതും പള്ളിയില്‍ വച്ച്. പക്ഷേ ആ ശീലമാണ് മാര്‍ത്തോമ്മോ ചര്‍ച്ച് തകര്‍ത്തത്. പള്ളിയിലും പരിസരത്തുമായി ജനഗണമന പാടിയതിന്റെ […]

1 2 3 6