ബിഷപ് ഫ്രാങ്കോ ഭരണചുമതല കൈമാറി

ബിഷപ് ഫ്രാങ്കോ ഭരണചുമതല കൈമാറി

കൊച്ചി: ജലന്ധര്‍ രൂപതയുടെ ഭരണചുമതല ബിഷപ് ഫ്രാങ്കോ ഫാ. മാത്യു കോക്കണ്ടത്തിനു കൈമാറി.  ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് ലഭിച്ചതിനേ തുടര്‍ന്നാണ് ചുമതല കൈമാറിയത്. ഫാ.ബിബിൻ ഓട്ടക്കുന്നേൽ, ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത് എന്നിവർക്കും രൂപതയുടെ വിവിധ ചുമതലകൾ ഉണ്ട്.

ബിഷപ് ഫ്രാങ്കോയുടെ കേസ് ഉചിതമായ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് സിസിബിഐക്ക് കത്ത്

ബിഷപ് ഫ്രാങ്കോയുടെ കേസ് ഉചിതമായ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് സിസിബിഐക്ക് കത്ത്

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഉയരുന്ന ആരോപണം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. ഇതു സംബന്ധിച്ച് സിസിബിഐയ്ക്കും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോയ്ക്കും കത്ത് നല്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ അറിയിച്ചു. ഈ ആരോപണത്തിന്റെ പേരില്‍ കത്തോലിക്കാസഭ പൊതുസമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടി മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും കത്ത് വ്യക്തമാക്കി.

പള്ളിയില്‍ പോകുന്നതിന് ക്രൈസ്തവര്‍ക്ക് വിലക്ക്, പ്രാര്‍ത്ഥിക്കുന്നതിനും

പള്ളിയില്‍ പോകുന്നതിന് ക്രൈസ്തവര്‍ക്ക് വിലക്ക്, പ്രാര്‍ത്ഥിക്കുന്നതിനും

മധ്യപ്രദേശ്: മധ്യപ്രദേശിലെ ക്രൈസ്തവര്‍ക്ക് ഹിന്ദു തീവ്രവാദികളുടെ ഭീഷണി. ആരാധനാലയങ്ങളില്‍ പോകുകയോ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യരുത് എന്നാണ് താക്കീത്. വിലക്ക് മറികടന്ന് പോയാല്‍ മര്‍ദ്ദനം മുതല്‍ ജീവഹാനി വരെ സംഭവിച്ചേക്കാന്‍ ഇടയുണ്ട് എന്നും ഭീഷണിയുണ്ട്. ഈ ഭീഷണിക്ക് വഴങ്ങി പതിനഞ്ച് കുടുംബങ്ങള്‍ പള്ളിയില്‍ പോക്ക് നിര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി ഇരുനൂറിലധികം ആളുകള്‍ പള്ളിയില്‍ വരാറുണ്ടായിരുന്നതാണ്. ഇപ്പോള്‍ അത് അമ്പതോ അറുപതോ ആയി ചുരുങ്ങി. പാസ്റ്റര്‍ സിംങ്അറിയിച്ചു. വീടുകളില്‍ പോലും പ്രാര്ത്ഥിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു ഭീഷണി. ഞങ്ങള്‍ക്ക് പള്ളിയില്‍ പോകാന്‍ സാധിക്കാതെ […]

41 വര്‍ഷം ഇന്ത്യയെ സേവിച്ച ഫിലിപ്പൈന്‍ കന്യാസ്ത്രീ ജന്മദേശത്തേക്ക് മടങ്ങി

41 വര്‍ഷം ഇന്ത്യയെ സേവിച്ച ഫിലിപ്പൈന്‍ കന്യാസ്ത്രീ ജന്മദേശത്തേക്ക് മടങ്ങി

ബെര്‍ഹാംപൂര്‍: 41 വര്‍ഷം ഇന്ത്യയെ സേവിച്ച ഫിലിപ്പൈന്‍ കന്യാസ്ത്രീ സിസ്റ്റര്‍ലിന്‍ഡ ഗോമസ് ജന്മനാട്ടിലേക്ക് മടങ്ങി. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച ഡോട്ടേഴ്‌സ്ഓഫ് ദ ചാരിറ്റി സഭാംഗമാണ്. ഒഡീസയിലെ പാവങ്ങള്‍ക്കിടയിലായിരുന്നു സിസ്റ്ററുടെ പ്രവര്‍ത്തനം. വെസ്റ്റ് ബംഗാളിലും രാജ്യത്തിന്റെ അവികസിതമായ മറ്റ് മേഖലകളിലും സിസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വികാരനിര്‍ഭരമായ സമ്മേളത്തില്‍ വച്ച് സിസ്റ്റര്‍ക്ക് യാത്ര അയ്പ്പ് നല്കി.

“കുടുംബങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇരുട്ടില്‍ തിളങ്ങുന്നത് തിരുക്കുടുംബം”

“കുടുംബങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇരുട്ടില്‍ തിളങ്ങുന്നത് തിരുക്കുടുംബം”

ഡബ്ലിന്‍: കുുടംബമൂല്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉയരുമ്പോഴും കുടുംബവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോഴും ഇരുട്ടില്‍ വെളിച്ചം പോലെ തിളങ്ങുന്നത് തിരുക്കുടുംബത്തിന്റെ മുഖമാണെന്ന് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്. ഡബ്ലിനില്‍ ഇന്നലെ ആരംഭിച്ച ലോകകുടുംബസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബോംബെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്. ഇന്നത്തെ കാലത്ത് നമുക്ക് നോക്കാന്‍ കഴിയുന്ന ഏറ്റവും ഉദാത്തമായ മാതൃകയാണ് നസ്രത്തിലെ തിരുക്കുടുംബത്തിന്റേത്. മേരിയുടെ യെസ് ആണ് നസ്രത്തിലെ കുടുംബത്തിന് തുടക്കം കുറിച്ചത് കത്തോലിക്കര്‍ക്ക് രണ്ടു കുടുംബങ്ങളുണ്ട് എന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ഒന്ന് സ്വന്തം കുടുംബവും […]

പ്രളയം; കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഗോവ അതിരൂപതാധ്യക്ഷന്‍

പ്രളയം; കേരളത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ഗോവ അതിരൂപതാധ്യക്ഷന്‍

പനാജി: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് വേണ്ടി രൂപതകളോടും വൈദികരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗോവ ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി. കേരളത്തിന്റെ സമകാലിക സ്ഥിതി വിവരിച്ചുകൊണ്ട് ഇന്നലെ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ആര്‍ച്ച് ബിഷപ് വൈദികരോടും സന്യാസസഭാ സ്ഥാപനങ്ങളിലെ അധികാരികളോടും സഹായം ചോദിച്ചത്. ഗോവയിലെ സഭ കേരളത്തിലെ ജനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളില്‍ പങ്കുചേരുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സര്‍ക്കുലറില്‍ ഫിലിപ്പ് നേരി അറിയിച്ചു. നാളെത്തെ വിശുദ്ധ കുര്‍ബാനയില്‍ സര്‍ക്കുലര്‍ വായിക്കണമെന്നും അദ്ദേഹം വൈദികരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അബോര്‍ഷന്‍, ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 30 കോടി കുഞ്ഞുങ്ങള്‍

അബോര്‍ഷന്‍, ഇന്ത്യയില്‍ കൊല്ലപ്പെട്ടത്  30 കോടി കുഞ്ഞുങ്ങള്‍

ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ  നാൽപത്തിയേഴു വർഷത്തിനിടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് മുപ്പതു കോടി കുഞ്ഞുങ്ങള്‍.  പ്രശസ്ത പ്രോ ലെെഫ് വെബ്സൈറ്റായ ലെെെവ് ആക്ഷൻ ആണ് ഈ വിവരം പുറത്തുവിട്ടത്. 2015-ല്‍ മാത്രം ഒരു കോടി അൻപത്തിയാറു ലക്ഷം ഗർഭസ്ഥ ശിശുക്കൾ അബോര്‍ഷനിലൂടെ  കൊല്ലപ്പെട്ടു എന്ന് ഇന്‍റര്‍നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോപ്പുലേഷൻ സയൻസും, ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടൂം  നടത്തിയ പഠനം പുറത്തുവിട്ടിരുന്നു. ഇരുപത്തി നാലു മാസം വരെ ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകുന്ന നിയമം പാസാക്കാൻ ദേശീയ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. […]

റാഞ്ചിയുടെ പുതിയ ആര്‍ച്ച് ബിഷപ്പായിബിഷപ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായി

റാഞ്ചിയുടെ പുതിയ ആര്‍ച്ച് ബിഷപ്പായിബിഷപ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായി

റാഞ്ചി: റാഞ്ചി അതിരൂപതയുടെ പുതിയ തലവനായി ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായി. സെന്റ് മേരീസ് കത്തീഡ്രലില്‍ തിങ്കളാഴ്ചയായിരുന്നു അഭിഷേകച്ചടങ്ങുകള്‍ നടന്നത്. കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോയുടെ പിന്‍ഗാമിയായിട്ടാണ് ഫെലിക്‌സ് ടോപ്പോ അഭിഷിക്തനായത്. ഈശോസഭാംഗമാണ്. സ്ഥാനമൊഴിഞ്ഞ ടോപ്പോയും പുതിയ ആര്‍ച്ച് ബിഷപ്പും ട്രൈബല്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. ആദ്യമായിട്ടായിരുന്നു ട്രൈബല്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്ക് കര്‍ദിനാള്‍ പദവി കിട്ടിയത്. അത് ടെലസ്‌ഫോര്‍ ടോപ്പോയ്ക്കായിരുന്നു. 30 വര്‍ഷത്തോളം അദ്ദേഹം റാഞ്ചി രൂപതയ്ക്ക് സാരഥ്യം വഹിച്ചു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമാണ് റാഞ്ചി. കൂടുതലായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ […]

രാജ്യവ്യാപകമായി ഇന്ത്യയില്‍ ജപമാല യജ്ഞം

രാജ്യവ്യാപകമായി ഇന്ത്യയില്‍ ജപമാല യജ്ഞം

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഉള്‍പ്പടെ വിവിധ വിദേശരാജ്യങ്ങളില്‍ ഇതിനകം നടപ്പിലാക്കി വിജയം വരിച്ച രാജ്യവ്യാപകമായ ജപമാല യജ്ഞത്തിന് ഇന്ത്യയും തയ്യാറെടുപ്പുകള്‍ നടത്തുന്നു. ജപമാലരാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഏഴിനാണ് റോസറി എക്രോസ് ഇന്ത്യഎന്ന പേരില്‍ പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 15 മുതല്‍ 54 ദിവസം നീണ്ടുനില്ക്കുന്ന 54 ഡേ മിറാക്കുലസ് റോസറിനൊവേനയും നടത്തുന്നുണ്ട്.rosaryacrossindia.co.in എന്ന വൈബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

വേളാങ്കണ്ണി തീര്‍ത്ഥാടനം, തിരക്ക് മൂലം സ്പെഷ്യല്‍ ട്രെയിന്‍

വേളാങ്കണ്ണി തീര്‍ത്ഥാടനം, തിരക്ക് മൂലം സ്പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം:  വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ .  സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് നഗര്‍ കോവിലില്‍ നിന്നും വേളാങ്കണ്ണിയിലേക്കും, മൂന്നിന് രാത്രി 11.45 ന് വേളാങ്കണ്ണിയില്‍ നിന്നു നാഗര്‍കോവിലിലേക്കുമാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് .

1 2 3 74