പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ തുടരുന്നു

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനങ്ങള്‍ തുടരുന്നു

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്ഈ മാസം നടന്ന ചില സംഭവങ്ങളാണ്. ക്രൈസ്തവനായ കുടുംബനാഥനെ ചിലര്‍ സംഘം ചേര്‍ന്ന് വെടിവച്ച് കൊലപെടുത്തിയതാണ് അതിലൊന്ന്. കടം നല്കിയ പണം തിരികെ ചോദിച്ചതാണ് ആക്രമത്തിന് കാരണം. നിന്നെ ഒരുപാഠം പഠിപ്പിക്കും എന്ന് സംഘത്തിന്റെ നേതാവ് നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം നടത്തി കൊലപ്പെടുത്തിയത്. വയറ്റില്‍ വെടിയേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. മൂന്നു മക്കളുടെ പിതാവായിരുന്നു. ഓഗസ്റ്റ് രണ്ടിന് […]

ചൈനയില്‍ മാമ്മോദീസായ്ക്ക് വിലക്ക്

ചൈനയില്‍ മാമ്മോദീസായ്ക്ക് വിലക്ക്

ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ കഠിനമായ മതപീഡനങ്ങള്‍ക്ക് വിധേയമാകാന്‍ പോകുന്ന കാലം വരുന്നുവെന്ന് സൂചന. ഇതിന്റെ മുന്നോടിയായിട്ടാണ് ചൈനയില്‍ മാമ്മോദീസാ നിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കം. പല പള്ളികളും ഇതിനകം തകര്‍ക്കപ്പെട്ടുകഴിഞ്ഞു. മറ്റു ചില പള്ളികളില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രം നീക്കം ചെയ്യാനുള്ള ശ്രമവും ആരംഭിച്ചു. കുരിശ്, അന്ത്യഅത്താഴത്തിന്റെ ചിത്രം, തിരുവചനങ്ങള്‍ എന്നിവയെല്ലാമാണ് ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഞാന്‍ എപ്പോഴും രാജ്യത്തെ നേതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ചൈനയിലെ ഒരു കടയുടമ മാധ്യമത്തോട് പറഞ്ഞു. യുഎസ് പൗരന്മാരെ ജയിലില്‍ അടയ്ക്കുന്നുമുണ്ട്. സ്‌കൂളുകളുടെ […]

ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ക്ക് പരോള്‍ നിഷേധിച്ചു

ജക്കാര്‍ത്തയിലെ ഗവര്‍ണര്‍ക്ക് പരോള്‍ നിഷേധിച്ചു

ജക്കാര്‍ത്ത: ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട മുന്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ക്ക് കോടതി പരോള്‍ നിഷേധിച്ചു. ക്രൈസ്തവനായ ബാസുക്കി പര്‍നാമയ്ക്കാണ് കോടതി പരോള്‍ നിഷേധിച്ചത്. അഹോക്ക് എന്ന് അറിയപ്പെടുന്ന പര്‍നാമയെ കഴിഞ്ഞ മെയ് മാസത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി തടവ് ശിക്ഷ വിധിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ജക്കാര്‍ത്ത. രണ്ടുവര്‍ഷത്തെ തടവായിരുന്നു വിധിച്ചിരുന്നത്. ഓഗസ്‌ററിലാണ് പരോള്‍ അനുവദിക്കേണ്ടിയിരുന്നത്. പരോള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മോചനം നേരത്തെയാകുമോ എന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. 2016 ലെ ഇലക്ഷന്‍ മുന്നോടിയായിട്ടുള്ള പ്രചരണ വേളയില്‍ […]

സമാധാനത്തിന്‍റെ സ്മാരകമായി കൊറിയായില്‍ ദേവാലയം

സമാധാനത്തിന്‍റെ സ്മാരകമായി കൊറിയായില്‍ ദേവാലയം

പ്യോംങ്യാംഗ്:  കൊറിയന്‍ അതിര്‍ത്തിയില്‍ ദേവാലയ നിർമ്മാണം ആരംഭിച്ചു. പാൻമുൻജമ്മിനു കീഴിലുള്ള ട്രൂസ് ഗ്രാമത്തിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയയിലാണ് പുതിയ ദേവാലയ നിര്‍മ്മാണം.  ഉത്തര ദക്ഷിണ കൊറിയകളുടെ സമാധാന ഉടമ്പടിയുടെ സ്മാരകമായിട്ടാണ് ഈ ദേവാലയം നിര്‍മ്മിക്കുന്നത്. ബിഷപ്പ് ഫ്രാൻസിസ് സേവ്യർ യു സൂ ഇല്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. രണ്ടായിരത്തോളം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ദേവാലയം. അടുത്ത മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും.

കത്തോലിക്കാ വൈദികന്‍ ചാപ്പലില്‍ വെടിയേറ്റ് മരിച്ചു

കത്തോലിക്കാ വൈദികന്‍ ചാപ്പലില്‍ വെടിയേറ്റ് മരിച്ചു

മനില: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കവെ കത്തോലിക്കാ വൈദികന്‍ ചാപ്പലില്‍ വെടിയേറ്റ് മരിച്ചു. ഫാ. റിച്ച്മണ്ട് നിലോയാണ് കൊല്ലപ്പെട്ടത്. മനിലയില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെയുള്ള സരാഗോസ ടൗണിലെ നെസ്ട്ര സെനോറ ഡെ ലേ നെയ്വ് ചാപ്പലിലെ അള്‍ത്താരയിലാണ് ഇദ്ദേഹം വെടിയേറ്റ് വീണത്. ജൂണ്‍ 10 ന് വൈകുന്നേരമാണ് സംഭവം. അജ്ഞാതരായ രണ്ടു തോക്കുധാരികള്‍ ജനാലയിലൂടെ അച്ചന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആറു മാസത്തിനിടയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ. റിച്ച്മണ്ട്. കഴിഞ്ഞ ആഴ്ചയാണ് […]

ചൈനയിലെ കത്തോലിക്കാ സഭയെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാനായി പഞ്ചവത്സരപദ്ധതികള്‍

ചൈനയിലെ കത്തോലിക്കാ സഭയെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാനായി പഞ്ചവത്സരപദ്ധതികള്‍

ബെയ്ജിംങ്: കത്തോലിക്കാ സഭയുടെ വികസനത്തിനുള്ള പഞ്ചവത്സരപദ്ധതികളുമായി ചൈനയിലെ സഭ. കത്തോലിക്കാ സഭയെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഒപ്പം തന്നെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് അനുസൃതമായി മതവിശ്വാസങ്ങളെയും തത്വങ്ങളെയും വളച്ചൊടിക്കുകയും ലക്ഷ്യത്തില്‍ പെടുന്നു. പാട്രിയോട്ടിക് അസോസിയേഷന്‍ ഓഫ് ചൈനീസ് കാത്തലിക്, കൗണ്‍സില്‍ ഓഫ് ചൈനീസ് ബിഷപ്‌സ് എന്നിവരാണ് ഇതിനു പിന്നിലുളളത്. എന്നാല്‍ ഇത് സംബന്ധിച്ച പൊതുവായ രേഖകളോ പ്രസ്താവനകളോ പുറപ്പെടുവിച്ചിട്ടുമില്ല.

വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളില്‍ ആശങ്കയോടെ പ്രോലൈഫ് അപ്പോസ്തലേറ്റ്

വര്‍ദ്ധിച്ചുവരുന്ന കൊലപാതകങ്ങളില്‍ ആശങ്കയോടെ പ്രോലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതില്‍ സീറോ മലബാര്‍ സഭ പ്രോലൈഫ് അപ്പസ്‌തോലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. പോലീസ് വീട്ടില്‍ കയറി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചുകൊല്ലുക, ജനങ്ങള്‍ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു വധിക്കുക തുടങ്ങിയ സംഭവങ്ങള്‍ വര്‍്ദധിച്ചുവരുന്നു. ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതകാണിക്കണം. മരണ സംസ്‌കാരം വ്യാപകമാകുന്നതിന്റെ സൂചനയാണ് കെല്‍വിന്റെ കൊലപാതകം. ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രോലൈഫ് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉപവാസപ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കും. സെക്രട്ടറി സാബു ജോസ് അറിയിച്ചു.

മ്യാന്‍മറില്‍ കലാപം, ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

മ്യാന്‍മറില്‍ കലാപം, ക്രൈസ്തവര്‍ പലായനം ചെയ്യുന്നു

കച്ചിന്‍: വിമതരും പട്ടാളവും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന്  മ്യാന്‍മറില്‍ നിന്ന് ക്രൈസ്തവര്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 7,000 ക്രൈസ്തവരാണ് ഏപ്രില്‍ മുതല്‍ പലായനം ചെയ്തത്. ബര്‍മ്മ പട്ടാളത്തിന്റെ ഇരകളായി ഇവിടെയുള്ള പൗരന്മാര്‍ മാറിയിരിക്കുകയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകയും എഴുത്തുകാരിയുമായ സ്റ്റെല്ല നൗ മാധ്യമങ്ങളോട് പറഞ്ഞു. അടുത്തകാലത്ത് മ്യാന്‍മര്‍ ലോകശ്രദ്ധ ആകര്‍ഷിച്ചത് രോഹിന്‍ഗ്യ മുസ്ലീമുകളുടെ പ്രശ്‌നത്തിന്റെ പേരിലായിരുന്നു. 1962 മുതല്‍ ആര്‍മിയും കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും തമ്മില്‍ കലാപം ആരംഭിച്ചിരുന്നു. 120,000 ത്തോളം ആളുകള്‍ ഇക്കാലയളവില്‍ ഭവനരഹിതരായി മാറിയിട്ടുണ്ട്. […]

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തായ് വാനിലെ മെത്രാന്മാര്‍ വത്തിക്കാനില്‍

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി തായ് വാനിലെ മെത്രാന്മാര്‍ വത്തിക്കാനില്‍

വത്തിക്കാന്‍: റിപ്പബളിക് ഓഫ് ചൈനയിലെ മെത്രാന്മാര്‍ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി വത്തിക്കാനില്‍.. പൊതുവെ തായ് വാനിലെ മെത്രാന്മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ആദ്യത്തെ കണ്ടുമുട്ടല്‍ കൂടിയാണ് ഇവരുടേത്. വത്തിക്കാന്‍ ഉന്നതതല അധികാരികളുമായും ഇവര്‍ കണ്ടുമുട്ടി. ആംഅദ്‌ലുമിന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഇത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും മെത്രാന്മാര്‍ രൂപതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ മാര്‍പാപ്പയെ ചെന്നു കാണുന്ന പതിവുണ്ട്. ഇതിന്‍പ്രകാരമാണ് തായ് വാനില്‍ നിന്നുള്ള ഏഴ് മെത്രാന്മാര്‍ എത്തിച്ചേരുന്നത്. തായ് വാനില്‍ നിന്ന് ഇതിനുമുമ്പ് […]

മെക്‌സിക്കോയുടെ സമ്മാനമായി കര്‍മ്മല മാതാവ് ഫിലിപ്പൈന്‍സില്‍ എത്തിയിട്ട് നാനൂറ് വര്‍ഷങ്ങള്‍

മെക്‌സിക്കോയുടെ സമ്മാനമായി കര്‍മ്മല മാതാവ് ഫിലിപ്പൈന്‍സില്‍ എത്തിയിട്ട് നാനൂറ് വര്‍ഷങ്ങള്‍

മനില: കര്‍മ്മല മാതാവിനെ ഫിലിപ്പൈന്‍സ് ജനതയ്ക്ക് സ്വന്തമായി കിട്ടിയതിന്റെ നാനൂറാം വാര്‍ഷികം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മെക്‌സിക്കോയില്‍ നിന്ന് അഗസ്റ്റീനിയന്‍സാണ് കര്‍മ്മലമാതാവിനെ ഫിലിപ്പൈന്‍സില്‍ എത്തിച്ചത്.അതോടെയാണ് കര്‍മ്മലമാതാവിനോടുള്ള ഭക്തി ഫിലിപ്പൈന്‍സില്‍ ആരംഭിച്ചത്. ഓരോവാര്‍ഷികത്തിലും ഫിലിപ്പൈന്‍സിനെ മാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. ഇതനുസരിച്ച് ഇന്നലെ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കര്‍മ്മലീത്താ വൈദികനായ വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന് 1251 ജൂലൈ 16 ന് കര്‍മ്മലമാതാവ് പ്രത്യക്ഷപ്പെട്ടെന്നും ഉത്തരീയം സമ്മാനിച്ചുവെന്നുമാണ് പാരമ്പര്യവിശ്വാസം. അന്നുമുതല്ക്കാണ് ലോകമെങ്ങും കര്‍മ്മലമാതാവിനോടുള്ള ഭക്തി വ്യാപകമായത്.

1 2 3 28