കോടതിയുടെ അനുവാദമില്ലാതെയും ഇപ്പോള്‍ യുകെയില്‍ ജീവന്‍രക്ഷ ഉപാധികള്‍ നീക്കം ചെയ്യാം

കോടതിയുടെ അനുവാദമില്ലാതെയും ഇപ്പോള്‍ യുകെയില്‍ ജീവന്‍രക്ഷ ഉപാധികള്‍ നീക്കം ചെയ്യാം

ലണ്ടന്‍: കുടുംബാംഗങ്ങള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ മരണാസന്നരായി കിടക്കുന്ന രോഗികളുടെ ജീവന്‍ നിലനിര്‍ത്താനായി ഉപയോഗിച്ചുപോരുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഇനി കോടതിയുടെ അനുവാദം ആവശ്യമില്ല. വീടുകളില്‍ വച്ചുപോലും ഇനിമുതല്‍ ഇത്തരത്തില്‍ രോഗികളുടെ ജീവന്‍ എടുക്കാം. യുകെയിലെ സുപ്രീം കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രെയ്ന്‍ ഇന്‍ച്യൂറി സംഭവിച്ച് ബോധരഹിതനായി മാറിയ മിസ്റ്റര്‍ വൈയുടെ കേസുമായി ബന്ധപ്പെട്ടാണ് കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരികെ വരാന്‍ സാധ്യതയില്ലാതിരുന്ന മിസ്റ്റര്‍ വൈ് കൃത്രിമോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേസ് […]

അഴുക്കുചാലില്‍ ഇറങ്ങിയ രണ്ട് പാക്കിസ്ഥാനി ക്രൈസ്തവര്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു

അഴുക്കുചാലില്‍ ഇറങ്ങിയ രണ്ട് പാക്കിസ്ഥാനി ക്രൈസ്തവര്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു

കറാച്ചി: അഴുക്കുചാലില്‍ ഇറങ്ങിയ രണ്ട് പാക്കിസ്ഥാനി ക്രൈസ്തവര്‍ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു. പഞ്ചാബ് ജില്ലയിലെ ബഹവാല്‍നഗറില്‍ മെയ് 23 നാണ് സംഭവം നടന്നത്. ജനുവരിയിലും സമാനമായ രീതിയില്‍ ഒരു ക്രൈസ്തവന്‍ മരണമടഞ്ഞിരുന്നു. 2013 ലെ വേള്‍ഡ് വാച്ച് മോനിട്ടര്‍ കണക്കുകള്‍പ്രകാരം പഞ്ചാബില്‍ ഇത്തരത്തിലുള്ള ജോലിക്കാരില്‍ 80 ശതമാനവും ക്രൈസ്തവരാണ്. പാക്കിസ്ഥാനിലെ ജനസംഖ്യയില്‍ 1.5 ശതമാനമാണ് ക്രൈസ്തവര്‍. 19 ഉം 45 ഉം വയസുള്ള രണ്ടുപേരാണ് മെയ് 23 ലെ അപകടത്തില്‍ മരണമടഞ്ഞത്.

ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോർ ബിഷപ്പ്

ഡോ. ജയിംസ് റാഫേൽ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോർ ബിഷപ്പ്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോർ ബിഷപ്പായി (പിന്തുടർച്ചാവകാശമുള്ള ബിഷപ്പ്- നിലവിലെ ബിഷപ് കാലാവധി പൂർത്തിയാകുന്നതനുസരിച്ച് ഇദ്ദേഹം ചുമതലയേൽക്കും) ഡോ.  ജയിംസ് റാഫേൽ ആനാപറമ്പില്‍ അഭിഷിക്തനായി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈകുന്നേരം 4.30ന് ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ ഡോ. അത്തിപ്പൊഴിയിൽ ഡിക്രി വായിച്ചു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്‍റ് സാമുവേൽ, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, പുനലൂർ ബിഷപ്പ് […]

ഹൊസൂർ രൂപത; മാര്‍. സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ നിയുക്ത മെത്രാന്‍

ഹൊസൂർ രൂപത; മാര്‍. സെബാസ്റ്റ്യൻ  പൊഴലിപറമ്പിൽ നിയുക്ത മെത്രാന്‍

വത്തിക്കാൻ: തമിഴ്‌നാട്ടിലെ ഹൊസൂർ കേന്ദ്രമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവിട്ടു. മാര്‍ സെബാസ്റ്റ്യൻ പൊഴലിപറമ്പിലാണ് നിയുക്ത മെത്രാൻ. തമിഴ്‌നാട്ടിലെ തക്കല, രാമനാഥപുരം എന്നീ രൂപതകളുടെ അതിർത്തി ഹൊസൂറിനു പുറത്തുള്ള മറ്റു രൂപതകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും മാർപാപ്പയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധമായുള്ള പ്രഖ്യാപനം റോമൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30ന് കാക്കനാട് സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയായിലും അതേസമയം തന്നെ ഹൊസൂറിലും പ്രസിദ്ധപ്പെടുത്തി. മെത്രാഭിഷേകവും സ്ഥാനാരോഹണവും […]

നോര്‍ത്ത കൊറിയയുമായി യുദ്ധത്തിന് പോയാല്‍ നാശവും മരണവും ഫലം; യുഎസ് മെത്രാന്റെ താക്കീത്

നോര്‍ത്ത കൊറിയയുമായി യുദ്ധത്തിന് പോയാല്‍ നാശവും മരണവും ഫലം; യുഎസ് മെത്രാന്റെ താക്കീത്

മെക്‌സിക്കോ: നോര്‍ത്ത് കൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ അത്യാവശ്യമായിട്ടുള്ളത് നയതന്ത്രജ്ഞതയും പൊളിറ്റിക്കല്‍ എന്‍ഗേജ്‌മെന്റും ആണെന്നും മിലിട്ടറി സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും യുഎസ്  കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് കമ്മറ്റി, സ്റ്റേറ്റ്  സെക്രട്ടറി റെക്‌സ് റില്ലെര്‍സണിന് കത്തയച്ചു. സമാധാനത്തിനും അനുരഞ്ജനശ്രമങ്ങള്‍ക്കുമായി കൊറിയന്‍ ബിഷപസ് കോണ്‍ഫ്രന്‍സ് പുറപ്പെടുവിച്ച  ആഹ്വാനത്തിന്റെ പ്രതിദ്ധ്വനിയായിട്ടായിരുന്നു അമേരിക്കന്‍ മെത്രാന്മാരുടെ കത്ത്.  മെത്രാന്മാരുടെ ഇന്റര്‍നാഷനല്‍ ജസ്റ്റീസ് ആന്റ് പീസ് കമ്മറ്റിയുടെ  തലവന്‍ ബിഷപ് ഓസ്‌ക്കാര്‍ കാന്റു വാണ് കത്തെഴുതിയത്. നോര്‍ത്ത് കൊറിയയും അമേരിക്കയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ […]

ക​​ർ​​ദി​​നാ​​ൾ ഗി​​ൽ​​ബ​​ർ​​ട്ട് അ​​ഗു​​സ്തോ​​ണിയുടെ ശവസംസ്കാരം 17 ന്

ക​​ർ​​ദി​​നാ​​ൾ ഗി​​ൽ​​ബ​​ർ​​ട്ട് അ​​ഗു​​സ്തോ​​ണിയുടെ ശവസംസ്കാരം 17  ന്

റോം: കഴിഞ്ഞ ദിവസം അന്തരിച്ച ഡോട്ടേഴ്സ് ഓഫ് സെന്‍റ് മേരി ഓഫ് ലെവൂക്ക സന്യാസിനീ സഭയുടെ ആത്മീയ ഉപദേഷ്ടാവായിരുന്ന  കർദിനാൾ ഗിൽബർട്ട് അഗുസ്തോണിയുടെ ശവസംസ്കാരം 17  ന് നടക്കും.  1994 മുതൽ 1998 വരെ വത്തിക്കാൻ നിയമകാര്യാലയത്തിന്‍റെ പ്രീഫെക്ടായിരുന്ന ഇദ്ദേഹം വൈദികർക്കായുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ 17ന് ഇന്ത്യൻസമയം ഉച്ചകഴിഞ്ഞ് 2.30ന് വത്തിക്കാനിലെ സെന്‍റ്പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിക്കും. തുടർന്ന് ഭൗതികശരീരം പ്രീമപോർട്ടയിലെ ഡോട്ടേഴ്സ് ഓഫ് സെന്‍റ്മേരി ഓഫ് ലെവൂക്ക സന്യാസിനീ സഭാ കോണ്‍വന്‍റിന്‍റെ സെമിത്തേരി […]

കാണ്ഡമാല്‍ കലാപത്തിനിടെ വൈദികനെതിരെയുണ്ടായ വധശ്രമ കേസ് പുനരാരംഭിച്ചു

കാണ്ഡമാല്‍ കലാപത്തിനിടെ വൈദികനെതിരെയുണ്ടായ വധശ്രമ കേസ് പുനരാരംഭിച്ചു

കുട്ടക്ക്: 2008ലെ കാണ്ഡമാല്‍ കലാപത്തിനിടെ ബലിഗുഡ ഇടവക വൈദികനെതിരെ നടത്തിയ വധശ്രമം  കേസ് കുട്ടക്ക് ജില്ലാ സെഷന്‍സ്സ് കോടതി പുന:രാരംഭിച്ചു. കേസിലെ പ്രധാന സാക്ഷിയായ കന്യാസ്ത്രീ പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിനിടെ കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു വ്യക്തികളെ തിരിച്ചറിഞ്ഞു. 2008ലെ കലാപത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ ഫാദര്‍ തോമസ്സ് ചെല്ലാനെ അതിക്രൂരമായി പരിക്കേല്‍പ്പിച്ച് തെരുവിലൂടെ വലിച്ചിഴച്ചുവെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നുമാണ് കേസ്.

മെത്രാന്‍ ജനങ്ങള്‍ക്ക് സമീപസ്ഥനാകണം: മാര്‍പാപ്പ

മെത്രാന്‍ ജനങ്ങള്‍ക്ക് സമീപസ്ഥനാകണം: മാര്‍പാപ്പ

ക്രാക്കോവ്: ദൈവം ഇല്ലാത്തതുപോലെയും ദൈവത്തെ മറന്നും മനുഷ്യന്‍ ജീവിക്കുമ്പോള്‍ അതിന് മറുമരുന്നായി വൈദികരും മെത്രാന്മാരും മാറണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വൈകുന്നേരം ക്രാക്കോവ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍വച്ച് പോളണ്ടിലെ മെത്രാന്മാരുമായി സംസാരിക്കുകയായിരുന്നു പാപ്പ. ഇടയന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ജീവിതത്തില്‍ നിന്ന് ക്രിസ്തുവിനെ എടുത്തുമാറ്റുന്നത് പുതിയൊരു പ്രവണതയാണെന്നും പാപ്പപറഞ്ഞു. ഇവിടെയെല്ലാം ക്രിസ്തുവല്ക്കരണം നടത്തണം. മെത്രാന്മാര്‍ വൈദികരെ പിന്തുണയ്ക്കണം. ജനങ്ങളെ ലൗകികതയില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ ഇടയന്മാര്‍ അതില്‍ നിന്ന് മാറിനില്ക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

സീറോമലബാര്‍ സഭാ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത ബ്രിട്ടനില്‍ പുതിയ രൂപത, ഫാ. ജോസഫ് സ്രാമ്പിക്കല്‍ പ്രഥമ മെത്രാന്‍

സീറോമലബാര്‍ സഭാ വിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത ബ്രിട്ടനില്‍ പുതിയ രൂപത, ഫാ. ജോസഫ് സ്രാമ്പിക്കല്‍ പ്രഥമ മെത്രാന്‍

കൊച്ചി: ബ്രിട്ടണില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത. പാലാ രൂപതാംഗവും റോമിലെ പൊന്തിഫിച്ചെ കോളിജിയോ ഉര്‍ബാനായുടെ വൈസ് റെക്ടറുമായ ഫാ. ജോസഫ് സ്രാമ്പിക്കലാണ് പ്രഥമ മെത്രാനായി നിയമിതനായിരിക്കുന്നത്.  ബ്രിട്ടനാണ് ആസ്ഥാനം. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാലാ രൂപത ഉരുളികുന്നം സെന്റ് ജോര്‍ജ് ഇടവകാംഗമാണ് 49 വയസുകാരനായ ഫാ. ജോസഫ് സ്രാമ്പിക്കല്‍. […]

കമ്പ്യൂട്ടര്‍ ഗെയിമിലൂടെ അറിവ് പകരാനൊരുങ്ങി വൈദികന്‍

കമ്പ്യൂട്ടര്‍ ഗെയിമിലൂടെ അറിവ് പകരാനൊരുങ്ങി വൈദികന്‍

ആധുനിക മാര്‍ഗ്ഗങ്ങളിലൂടെ പുതുതലമുറയ്ക്ക് ദൈവത്തെ പകരുന്ന സ്പാനിഷ് വൈദികനാണ് ഡാനിയേല്‍ പജുവേലോ. ഒരിക്കല്‍ ആറുവയസ്സുകാരനായ തന്റെ അനന്തരവനൊപ്പം മൈന്‍ക്രാഫ്റ്റ് എന്ന കംമ്പ്യൂട്ടര്‍ ഗെയിമില്‍ മുഴുകിയിരിക്കവെയാണ് അദ്ദേഹത്തിന്റെ മനസ്സില്‍ പുതിയൊരു പഠന രീതി പിറവിയെടുത്തത്. മതബോധന ക്ലാസ്സുകളില്‍ 12 വയസ്സുള്ള കുട്ടികള്‍ക്ക് വിശ്വാസം പകര്‍ന്നു നല്‍കാന്‍ എന്തുകൊണ്ട് ഈ ഗെയിം ഉപയോഗിച്ചു കൂടായെന്ന് അദ്ദേഹം ചിന്തിച്ചു. വൈദികന്റെ ആശയത്തില്‍ താത്പര്യം തോന്നിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല അദ്ദേഹത്തിന്റെ സ്‌കൂള്‍ സന്ദര്‍ശിച്ചു. പ്രൊജക്ട് അവതരിപ്പിക്കാനായി വൈദികനെ ബ്രുസെല്‍സിലേക്ക് മൈക്രോസോഫ്റ്റ് […]

1 2 3