പനാമയിലെ ലോക യുവജനോത്സവത്തില്‍ മാര്‍പാപ്പ പങ്കെടുക്കും

പനാമയിലെ ലോക യുവജനോത്സവത്തില്‍ മാര്‍പാപ്പ പങ്കെടുക്കും

പനാമ: തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ നടക്കുന്ന ലോക യുവജനോത്സവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. അടുത്തവര്‍ഷം ജനുവരി 23 മുതല്‍ 27 വരെയാണ് ലോകയുവജനോത്സവം. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ ഇഷടം എന്നില്‍ നിറവേറട്ടെ എന്നതാണ് യുവജനസംഗമത്തിന്റെ ആപ്തവാക്യം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജനസംഗമത്തിന് തുടക്കംകുറിച്ചത്. 2016 ജൂലൈ 26 മുതല്‍ 31വരെ പോളണ്ടിലെ ക്രാക്കോവിലായിരുന്നു ഇതിന് മുമ്പത്തെ യുവജനസംഗമം നടന്നത്.

അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് സമാധാനത്തിന് വേണ്ടി പരിശ്രമിക്കണം: മാര്‍പാപ്പ

അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് സമാധാനത്തിന് വേണ്ടി പരിശ്രമിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍:ആയുധം ശേഖരിച്ചുകൊണ്ട് ആര്‍ക്കും സമാധാനത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എക്യുമെനിക്കല്‍ സമാധാനപ്രാര്‍ത്ഥനായോഗത്തിന്റെ സമാപന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. അധികാരമുള്ളവര്‍ സ്വന്തം താല്പര്യം മാറ്റിവച്ച് സമാധാനത്തിന് വേണ്ടി പരിശ്രമിക്കണം. അക്രമം പോഷിപ്പിക്കപ്പെടുന്നത് ആയുധങ്ങള്‍ കൊണ്ടാണ്. മൗലികവാദവും മതഭ്രാന്തും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ദൈവനിന്ദയാണ്. ഹിരോഷിമയും നാഗസാക്കിയും മറക്കരുതെന്നും കുഞ്ഞുങ്ങളുടെ രോദനം ശ്രവിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍ ടോറോന്‍ ദിവംഗതനായി

കര്‍ദിനാള്‍ ടോറോന്‍ ദിവംഗതനായി

വത്തിക്കാന്‍: വത്തിക്കാന്‍ നയതന്ത്രജ്ഞനും മതാന്തരവിശ്വാസവിഷയത്തില്‍ വിദഗ്ദനുമായിരുന്ന ഫ്രഞ്ച് കര്‍ദിനാള്‍ ഷാങ് ലൂയി ടോറാന്‍ ദിവംഗതനായി. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ലോകത്തെ അറിയിച്ച പ്രഖ്യാപനം നടത്തിയത് കര്‍ദിനാള്‍ ടോറാന്‍ ആയിരുന്നു. മാര്‍പാപ്പ മരണമടഞ്ഞാലോ രാജിവച്ചാലോ കാര്യങ്ങള്‍ നടത്താന്‍ ചുമതലയുള്ള കാമര്‍ലെങ്കോ പദവിയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

മാര്‍പാപ്പ സെപ്തംബറില്‍ ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക്

മാര്‍പാപ്പ സെപ്തംബറില്‍ ബാള്‍ട്ടിക് രാജ്യങ്ങളിലേക്ക്

വത്തിക്കാന്‍: ബാള്‍ട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാറ്റ് വിയ, എസ്റ്റോണിയ എന്നിവിടങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ യാത്രതിരിക്കും. ഇതോടെ ഇതിനകം ഫ്രാന്‍സിസ് മാര്‍പാപ്പ 38 രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ബാള്‍ട്ടിക് രാജ്യങ്ങളുടെ സന്ദര്‍ശനം പാപ്പയുടെ 24 ാമത്തെ വിദേശയാത്രയാണ്. എക്യുമെനിക്കല്‍ ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള യാത്രയായിരിക്കും ഇത്.

സന്യാസിനികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

സന്യാസിനികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍: ആഗോളസഭയിലെ സമര്‍പ്പിതരായ സ്ത്രീകള്‍ക്കുള്ള കാലികവും നവീനവുമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. സഭയിലെ സന്യാസിനികളുടെ പ്രതിഛായ എന്നാണ് ശീര്‍ഷകം. വത്തിക്കാന്‍സംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ് ഹൊസേ റോഡ്രിക്‌സ് കര്‍ബാലോയാണ് പ്രകാശനം നിര്‍വഹിച്ചത്. സന്യാസിനിമാരുടെ സഭയിലെ സമര്‍പ്പണത്തെ മെച്ചപ്പെടുത്താനും ഇന്നിന്റെ വെല്ലുവിളികളെ നേരിടാനും സഹായകമാണ് ഇതിലെ നിര്‍ദ്ദേശങ്ങള്‍. ആമുഖം, ഉപസംഹാരം എന്നിവ കൂടാതെ മൂന്ന് അധ്യായങ്ങളാണ് ഉള്ളത്. സ്പാനീഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആദ്യമായി ഒരു അല്മായന്‍ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ പ്രിഫെക്ട്

ആദ്യമായി ഒരു അല്മായന്‍ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ പ്രിഫെക്ട്

വത്തിക്കാന്‍: മാധ്യമവിദഗ്ദനും ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ടിവി 2000 ദൃശ്യശ്രാവ്യ ശ്യംഖലയുടെ ഡയറക്ടറുമായ ഡോക്ടര്‍ പാവുളോ റുഫിനിയെ വത്തിക്കാന്റെ മാധ്യമ വകുപ്പിന്റെ പ്രിഫെക്ടായി മാര്‍പാപ്പ നിയമിച്ചു. ഇന്നലെയായിരുന്നു നിയമനം നടന്നത്. മോണ്‍. ഡാരിയോ വിഗനോയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദൈവശാസ്ത്ര രചനകളെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ നല്കിയ കത്തിന്റെ അസല്‍രൂപത്തില്‍ ഭേദഗതി വരുത്തി രാജ്യാന്തരമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് മോണ്‍ വിഗ്നോയ്ക്ക് രാജിവക്കേണ്ടിവന്നത്. വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വകുപ്പിന്റെ തലവനായി ഒരു അല്മായന്‍ സ്ഥാനമേല്ക്കുന്നത്.

എസ് വി ഡി സഭയ്ക്ക് ഇന്തോനേഷ്യന്‍ തലവന്‍

എസ് വി ഡി സഭയ്ക്ക് ഇന്തോനേഷ്യന്‍ തലവന്‍

റോം: സൊസൈറ്റി ഓഫ് ദ ഡിവൈന്‍ വേര്‍ഡ് സന്യാസസഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തു.ഇന്തോനേഷ്യക്കാരനായ ഫാ. പോള്‍ ബുഡി ക്ലീഡെന്‍ ആണ് പുതിയ സുപ്പീരിയര്‍. ജര്‍മ്മന്‍ സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. ഹെയ്ന്‍സിന്റെ പിന്‍ഗാമിയായിട്ടാണ് 53 കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഏഷ്യയില്‍ നിന്നുള്ള രണ്ടാമത്തെ ആളും ഫിലിപ്പൈന്‍സില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയുമാണ് ഫാ. പോള്‍. ജര്‍മന്‍ വൈദികനായിരുന്ന വിശുദ്ധ ആര്‍നോള്‍ഡ് ജാന്‍സെന്‍ ആണ് എസ് വിഡി സഭ സ്ഥാപിച്ചത്. 1875 ല്‍ ആയിരുന്നു അത്. […]

ജൂലൈയില്‍ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ജൂലൈയില്‍ വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പ്രെയര്‍ വീഡിയോയില്‍ കത്തോലിക്കാവിശ്വാസികളോട് പ്രത്യേകമായ അഭ്യര്‍ത്ഥന. തങ്ങളുടെ ഇടവകവൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. ഏകാന്തതയിലും രോഗാവസ്ഥയിലും കഴിയുന്ന വൈദികരെയാണ് പാപ്പ ഉദ്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ യുദ്ധസ്ഥലങ്ങളിലും ദുരന്തമേഖലയിലും പ്രവര്‍ത്തിക്കുന്ന വൈദികര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. സ്പാനീഷ് ഭാഷയിലായിരുന്നു പ്രാര്‍ത്ഥനാനിയോഗം പാപ്പ ആവശ്യപ്പെട്ടത്. ഈ മാസം മുഴുവന്‍ വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് പാപ്പായുടെ ഓര്‍മ്മപ്പെടുത്തല്‍.

മരണത്തെയല്ല പാപത്തെ പേടിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

മരണത്തെയല്ല പാപത്തെ പേടിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: കത്തോലിക്കര്‍ക്ക് മരണത്തെ പേടിക്കാന്‍ യാതൊരു കാരണങ്ങളുമില്ല എന്നും കാരണം യേശുക്രിസ്തു മരണത്തെ വിജയിച്ചവനാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അതുകൊണ്ട് നമ്മള്‍ഒരിക്കലും മരണത്തെ പേടിക്കരുത്. മറിച്ച് പാപത്തെ ഭയപ്പെടുക.അതാണ് നമ്മുടെ ആത്മാവിനെ കൊലപ്പെടുത്തുന്നത്. മരണം ഒരു ഉറക്കം പോലെയാണ്. ഒരുകാരണവശാലും അതിന്റെ പേരില്‍ നാം നിരാശപ്പെടരുത്. ആത്മാവില്‍ തിന്മ നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് നാം മരിക്കാന്‍ ഭയക്കുന്നത്.പിതാവായ ദൈവത്തിന്റെകാരുണ്യം ക്രിസ്തു നമുക്ക് മരണസമയത്ത് വാങ്ങിച്ചുതരും. പാപ്പ പറഞ്ഞു.

ഓപ്പൂസ് ദേയി അംഗമായ അല്മായ വനിതയുടെ മാധ്യസ്ഥതയില്‍ സ്‌കിന്‍ കാന്‍സര്‍ സൗഖ്യപ്പെട്ടു

ഓപ്പൂസ് ദേയി അംഗമായ അല്മായ വനിതയുടെ മാധ്യസ്ഥതയില്‍ സ്‌കിന്‍ കാന്‍സര്‍ സൗഖ്യപ്പെട്ടു

വത്തിക്കാന്‍: ഓപ്പൂസ് ദേയി അംഗമായ മരിയ ഗ്വാഡലൂപ്പ ഓര്‍ട്ടിസ് ദെ ഫെര്‍ണാണ്ടസിന്റെ മാധ്യസ്ഥതയില്‍ സ്‌കിന്‍ കാന്‍സര്‍ സൗഖ്യപ്പെട്ടു.വത്തിക്കാന്‍ ഈ രോഗസൗഖ്യം സ്ഥിരീകരിച്ചു. ജൂണ്‍ 9 നാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ പ്രഖ്യാപനം നടത്തിയത്. മാലിഗ്നന്റ് സ്‌കിന്‍ ട്യൂമര്‍ ബാധിതനായ 76 കാരനാണ് മരിയയുടെ മാധ്യസ്ഥം വഴി രോഗസൗഖ്യം ഉണ്ടായത്. വലതു കണ്ണിന്റെ ഭാഗത്തായിരുന്നു ഇദ്ദേഹത്തിന് കാന്‍സര്‍. ഇത് നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷന്‍ നിശ്ചയിച്ചതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അന്റോണിയോ മരിയയോട് മാധ്യസ്ഥം തേടിയത്. അത്ഭുതമെന്ന് പറയട്ടെ അടുത്ത […]

1 2 3 118