ടെക്‌സാസ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വെടിവയ്പ്: കത്തോലിക്കാ മെത്രാന്മാര്‍ അപലപിച്ചു

ടെക്‌സാസ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വെടിവയ്പ്: കത്തോലിക്കാ മെത്രാന്മാര്‍ അപലപിച്ചു

ടെക്‌സാസ്: അമേരിക്കയെ ഞെട്ടിച്ചുകളഞ്ഞ ടെക്‌സാസ്ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവയ്പില്‍ യുഎസ് മെത്രാന്മാര്‍ അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. ഈ ഭീകരമായ ദുരന്തത്തില്‍ നാം എല്ലാവരും ഐക്യത്തോടെ നില്ക്കണം. മെത്രാന്മാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

സഹോദരന്മാരായ മെത്രാന്മാര്‍ക്കും ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നതായി സാന്‍ അന്റോണിയോ ആര്‍ച്ച് ബിഷപ് ഗുസ്താവോ ഗാര്‍സിയോ പറഞ്ഞു.

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് വെടിവയ്പ് നടന്നത്. അമ്പതോളം പേര്‍ ആ സമയം ശുശ്രൂഷകളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.25 പേര്‍ കൊല്ലപ്പെട്ടു. പാസ്റ്ററുടെ മകള്‍ പതിനാലുകാരിയ അന്നാബെല്ലെ പോമറോയും ഇക്കൂട്ടത്തില്‍ പെടുന്നു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. വെടിവയ്പിന് അക്രമിയെ പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമായിട്ടില്ല.

You must be logged in to post a comment Login