സ​ഭ​യെ​യും സ​മു​ദാ​യ​ത്തെ​യും ശി​ഥി​ല​മാ​ക്കാ​നു​ള്ള നി​ഗൂ​ഢ നീ​ക്ക​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്കും

സ​ഭ​യെ​യും സ​മു​ദാ​യ​ത്തെ​യും ശി​ഥി​ല​മാ​ക്കാ​നു​ള്ള നി​ഗൂ​ഢ നീ​ക്ക​ങ്ങ​ളെ  ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്കും

കോ​ട്ട​യം: സ​ഭ​യെ​യും സ​മു​ദാ​യ​ത്തെ​യും ശി​ഥി​ല​മാ​ക്കാ​നു​ള്ള നി​ഗൂ​ഢ നീ​ക്ക​ങ്ങ​ളെ സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്. സ​ഭാ ത​ല​വ​ന്‍റെ കോ​ലം ക​ത്തി​ച്ചും സ​ഭാ പി​താ​ക്ക​ന്മാ​രെ​യും വൈ​ദി​ക​രെ​യും പൊ​തു സ​മൂ​ഹ​ത്തി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചും സ​ഭ​യെ​യും സ​മു​ദാ​യ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ നി​ര​ന്ത​ര ശ്ര​മ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്രൈ​സ്ത​വി​ക​മ​ല്ലാ​ത്ത ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ സ​മു​ദാ​യം തി​രി​ച്ച​റി​യു​ക​യും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും പ്ര​കൃ​തി ക്ഷോ​ഭ​വും മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന ജീ​വ​ഹാ​നി​ക​ൾ​ക്കും കൃ​ഷി​നാ​ശ​ത്തി​നും പൂ​ർ​ണ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഉ​ട​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, പി​ജെ. പാ​പ്പ​ച്ച​ൻ, സെ​ലി​ൻ സി​ജോ, പ്ര​ഫ. ജോ​യി മു​പ്ര​പ്പ​ള്ളി, സാ​ജു അ​ല​ക്സ്, ജോ​സ് മേ​നാ​ച്ചേ​രി, കെ.​ജെ. ആ​ന്‍റ​ണി, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ്, ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബി​ജു കു​ണ്ടു​കു​ളം, മോ​ഹ​ൻ ഐ​സ​ക്, തോ​മ​സ് പീ​ടി​ക​യി​ൽ, ജോ​ർ​ജ് കോ​യി​ക്ക​ൽ, പീ​റ്റ​ർ ഞ​ര​ള​ക്കാ​ട്ട്, ബെ​ന്നി ആ​ന്‍റ​ണി, ആ​ന്‍റ​ണി എ​ൻ. തൊ​മ്മാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login