ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷം 28 മുതല്‍

ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ  ശ​താ​ബ്ദി ആ​ഘോ​ഷം 28 മുതല്‍

കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം 28ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യും. സഭാധ്യക്ഷന്മാരായ ആർച്ച് ബിഷപ് മാർ മാത്യൂ മൂലക്കാട്ട്, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ മാത്യു അറയ്ക്കൽ, ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

1918ൽ ചങ്ങനാശേരിയിലാണു കത്തോലിക്കാ കോണ്‍ഗ്രസ് സ്ഥാപിതമായത്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ലോകമെന്പാടുമുള്ള സീറോ മലബാർ കത്തോലിക്കരെ ഏകോപിപ്പിച്ചുകൊണ്ടു സാമുദായിക-സാമൂഹിക രംഗത്തു മുന്നേറുകയാണ് ഈ സംഘടന. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന് വിപുലമായ പരിപാടികൾക്കാണു സംസ്ഥാനസമിതി രൂപം നൽകിയിരിക്കുന്നത്.

ഒന്നായി നാം മുന്നോട്ട് എന്ന സഭാ പ്രബോധനരേഖയെ ആസ്പദമാക്കി സെമിനാറുകൾ, ക്യാന്പുകൾ, മിഷൻ കേന്ദ്രങ്ങൾ ദത്തെടുക്കൽ, ഭവനിർമാണ പദ്ധതി, പഞ്ചായത്തുതല സമിതികൾക്കു രൂപംനൽകൽ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം, നിവർത്തന പ്രക്ഷോഭണം, പൗരസമത്വ പ്രക്ഷോഭണം, വിമോചന സമരം എന്നീ വിഷയങ്ങളിൽ ചർച്ചാവേദികൾ, അന്താരാഷ്‌ട്ര അല്മായ സംഗമം, ശതാബ്ദി മെമ്മോറിയൽ കെട്ടിട ശിലാസ്ഥാപനം, മുഴുവൻ അല്മായർക്കും കത്തോലിക്കാ കോണ്‍ഗ്രസിൽ അംഗത്വം നൽകുക തുടങ്ങിയ ഒട്ടനവധി പരിപാടികൾക്കു ശതാബ്ദിവർഷത്തിൽ രൂപം നൽകിയിട്ടുണ്ട്. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടു ശതാബ്ദി സമാപനസമ്മേളനം തൃശൂരിൽ നടത്താനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ച് കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്‍റ് വി.വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സന്ദേശം നൽകി. സംസ്ഥാന ഡയറക്‌ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ബിജു പറയനിലം, ജോസുകുട്ടി മാടപ്പള്ളി, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, സൈബി അക്കര, ടോണി ജോസഫ്, ഡേവീസ് പുത്തൂർ, ബേബി പെരുമാലിൽ, ഡേവിസ് തുളവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

You must be logged in to post a comment Login