ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ സ​മ്മേ​ള​നം ഇന്ന്

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ സ​മ്മേ​ള​നം ഇന്ന്

കോട്ടയം: എകെസിസിയുടെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ചേർപ്പുങ്കൽ മേഖലാ സമ്മേളനവും വിദ്യാർഥികൾക്കുള്ള അനുമോദനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മഞ്ഞാമറ്റം സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിൽ നടത്തും.

പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എകെസിസി ചേർപ്പുങ്കൽ മേഖലാ പ്രസിഡന്‍റ് സണ്ണി ജയിംസ് മാന്തറ അധ്യക്ഷത വഹിക്കും. എകെസിസി പാലാ രൂപതാ ഡയറക്്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും.

രൂപത സെക്രട്ടറി ജോയി കെ. മാത്യു കണിപറന്പിൽ, ഫാ. ജോസ് അഞ്ചേരി, ഫാ. മാത്യു അറയ്ക്കപ്പറന്പിൽ, സാജു അലക്സ്, രാജീവ് ജോസഫ് കൊച്ചുപറന്പിൽ, എ.സി. ബേബിച്ചൻ അഴിയാത്ത്, ഈപ്പച്ചൻ അന്പലത്തുമുണ്ടയ്ക്കൽ എന്നിവർ പ്രസംഗിക്കും.

You must be logged in to post a comment Login