​ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​രി​ദി​നാ​ച​ര​ണം 24ന്

​ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്  ക​രി​ദി​നാ​ച​ര​ണം 24ന്

കോ​ട്ട​യം: മ​ദ്യ​ഷാ​പ്പു​ക​ളു​ടെ ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​യി കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് 24 ന്  കരിദിനം ആചരിക്കും. നേരത്തെ ഇത് 17ന്  ആണ്​ ന​ട​ത്താ​നി​രു​ന്നത്.  എന്നാല്‍ 17ന് ​ഫാ. ടോം ​ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ ത​ല​ത്തി​ൽ സി​ബി​സി​ഐ​യു​ടെ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നാ​ലാ​ണ് ക​രി​ദി​നാ​ച​ര​ണം മാ​റ്റി​യ​ത്.

 കോ​ട്ട​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ‍യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പ​റ​യ​ന്നി​ലം, ജോ​സു​കു​ട്ടി മാ​ട​പ്പ​ള​ളി​ൽ, ടോ​ണി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സാ​ജു അ​ല​ക്സ്, ഡേ​വി​സ് പു​ത്തൂ​ർ, ബേ​ബി പെ​രു​മാ​ലി, സൈ​ബി അ​ക്ക​ര, ഡേ​വീ​സ് തു​ളു​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login