കത്തോലിക്ക കോണ്‍ഗ്രസിന് പുതിയ നേതൃത്വം

കത്തോലിക്ക കോണ്‍ഗ്രസിന് പുതിയ നേതൃത്വം

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റായി അഡ്വ. ബിജു പറയന്നിലം (കോതമംഗലം) തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി അഡ്വ. ടോണി പുഞ്ചക്കുന്നേലിനെയും (തലശേരി), ട്രഷററായി പി. ജെ. പാപ്പച്ചനെയും (എറണാകുളം) തെരഞ്ഞെടുത്തു.

കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി വര്‍ഷത്തില്‍ സംഘടനയുടെ പ്രവര്‍ത്തന പരിധി ഇന്ത്യയ്ക്കു പുറത്തും സഭാംഗങ്ങളുള്ള എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള സീറോ മലബാര്‍ സഭ സിനഡിന്റെ തീരുമാനപ്രകാരമാണു ഗ്ലോബല്‍ സമിതി തെരഞ്ഞെടുപ്പ് നടന്നത്.

മറ്റു ഭാരവാബഹികള്‍: വൈസ് പ്രസിഡന്റുമാര്‍- സാജു അലക്‌സ് (പാലാ), ജോസ് മേനാച്ചേരി (പാലക്കാട്), ജോണിക്കുട്ടി തോമസ് (ഓസ്‌ട്രേലിയ), ബോസ് കുര്യന്‍ (യുഎസ്എ) അഡ്വ. പി. ടി. ചാക്കോ (അഹമ്മദാബാദ്), പ്രഫ. ജോയി മൂപ്രപ്പിള്ളിയില്‍ (കോട്ടയം), സെലിന്‍ സിജോ (കാഞ്ഞിരപ്പിള്ളി), ജോളി ജോസഫ് (കാനഡ), കെ.ജെ. ആന്റണി (താമരശേരി), സെക്രട്ടറിമാര്‍- പ്രഫ. ജാന്‍സണ്‍ ജോസഫ് (ചങ്ങനാശേരി) അഡ്വ. ബിജു കുണ്ടുകുളം (തൃശൂര്‍), ജോര്‍ജ് കോയിക്കല്‍ (ഇടുക്കി), ആന്റണി എല്‍. തൊമ്മാന (ഇരിങ്ങാലക്കുട), ജേക്കബ് ചാക്കത്തറ (മദ്രാസ്), മോഹന്‍ ഐസക് (പാലക്കാട്), പ്രഫ. ജോസുകുട്ടി ഒഴുകയില്‍ (മൂവാറ്റുപുഴ), തോമസ് പീടികയില്‍ (കോട്ടയം) ബെന്നി ആന്റണി (എറണാകുളം), പീറ്റര്‍ ഞരളക്കാട്ട് (മാനന്തവാടി).

അഡ്വ. ബോബി ജോര്‍ജ് ചെയര്‍മാനായ ഇലക്ഷന്‍ ബോര്‍ഡും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചെയര്‍മാനായ ഇലക്ഷന്‍ ട്രൈബ്യൂണലുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കു സമര്‍പ്പിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര ജനറല്‍ സെക്രട്ടറിയായിരുന്ന ബിജു പറയന്നിലം കോതമംഗലം രൂപത ഓര്‍ഗനൈസര്‍, പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷമായി കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ ബിജു പറയന്നിലം സീറോ മലബാര്‍ സഭയുടെ ഫാമിലി ലെയ്റ്റി ആന്‍ഡ് ലൈഫ് സിനഡല്‍ കമ്മീഷനിലും സഭയുടെ പബ്ലിക് അഫയേഴ്‌സ് കൗണ്‍സിലിലും അംഗമാണ്. തൊടുപുഴയില്‍ അഭിഭാഷകനാണ്. മിനിയാണു ഭാര്യ. മക്കള്‍: ഗോഡ്‌വിന്‍, ഡെല്‍വിന്‍.
അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനാണ്.

പി. ജെ. പാപ്പച്ചന്‍ സംഘടനയുടെ എറണാകുളം- അങ്കമാലി അതിരൂപത സെക്രട്ടറി, കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റിയംഗം, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് എറണാകുളം ജില്ലാ സെക്രട്ടറി, ഐക്കഫ്, റീജണല്‍ സെക്രട്ടറി, ഡിസിഎല്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ട. മാനേജരാണ്.

പുതിയ ഭാരവാഹികള്‍ ഡിസംബര്‍ ഒമ്പതിനു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു മുമ്പില്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേല്‍ക്കും.

You must be logged in to post a comment Login