നിലപാടുകൾ മാറുംവരെ കത്തോലിക്കാ കോൺഗ്രസ് സമരം തുടരും: അഡ്വ .ബിജു പറയന്നിലം

നിലപാടുകൾ  മാറുംവരെ  കത്തോലിക്കാ കോൺഗ്രസ് സമരം തുടരും: അഡ്വ .ബിജു പറയന്നിലം
കോട്ടയം :പെട്രോൾ ഉൽപ്പന്നങ്ങളുടെ  വില കുറക്കുക ,സ്കൂളുകളിൽ നിന്നും  ആരാധനാലയങ്ങളിൽ  നിന്നുമുള്ള  മദ്യഷാപ്പുകളുടെ  ദൂര പരിധി  കുറച്ച  കേരള സർക്കാർ  തീരുമാനം  ഉടൻ പിൻവലിക്കുക , എന്നീ ആവശ്യങ്ങൾ  ഉന്നയിച്ചുകൊണ്ട്  കത്തോലിക്കാ കോൺഗ്രസ്  കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ  ശക്തമായ  തുടരുമെന്ന്  ദേശീയ ജനറൽ  സെക്രട്ടറി  അഡ്വ .ബിജു പറയന്നിലം പറഞ്ഞു .
പാക്കിസ്ഥാനിലും  ശ്രീലങ്കയിലും   ലഭിക്കുന്ന വിലക്ക്  പെട്രോൾ ഭാരതത്തിൽ  ലഭ്യമാക്കുവാൻ  കേന്ദ്ര സർക്കാർ തയ്യാറാകണം .പെട്രോൾ  ജി എസ ടി  യിൽ ഉൾപ്പെടുത്തിയും ,വില നിയന്ത്രണം  കുത്തക കമ്പനികളിൽ നിന്ന്  സർക്കാർ ഏറ്റെടുത്തും  കേന്ദ്ര സർക്കാർ നടപടി  സ്വീകരിക്കണം .മദ്യഷാപ്പുകളുടെ  ദൂര പരിധി  സ്കൂളുകളിൽ നിന്നും  ആരാധനാലയങ്ങളിൽ നിന്നും കുറച്ച  കേരള  സർക്കാർ നടപടി സർക്കാരിന്റെ  ധാർഷ്ട്യ മുഖമാണെന്നും ,ഇത് ഭരണ  തുടർച്ച  നഷ്ടപ്പെടുത്തുമെന്നും  ജനറൽ സെക്രട്ടറി  മുന്നറിയിപ്പ് നൽകി  .
കാതോലിക്കാ കോൺഗ്രസ് നേതൃത്വത്തിൽ  ഞായറാഴ്ച  സംസ്ഥനത്തെ  എല്ലാ യൂണിറ്റുകളിലും  നടത്തിയ കരിദിനാചരണം  വിജയമായിരുന്നെന്നും  അദ്ദേഹം  പറഞ്ഞു .

You must be logged in to post a comment Login