അല്മായനേതാക്കള്‍ ആത്മീയതയും സാമൂഹ്യപ്രതിബദ്ധതയും മുറുകെപ്പിടിക്കണം: മാര്‍ പുത്തന്‍വീട്ടില്‍

അല്മായനേതാക്കള്‍ ആത്മീയതയും സാമൂഹ്യപ്രതിബദ്ധതയും മുറുകെപ്പിടിക്കണം: മാര്‍ പുത്തന്‍വീട്ടില്‍
കൊച്ചി: ആത്മീയതയിലും സാമൂഹ്യപ്രതിബദ്ധതയിലും അടിയുറച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അല്മായ നേതാക്കള്‍ സന്നദ്ധരാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കലിനോടനുബന്ധിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ആത്മീയത നഷ്ടമാകുന്ന ഇടങ്ങളില്‍ അതു വീണ്ടെടുക്കാന്‍ നമുക്കു കടമയുണ്ട്. പൊതുരംഗങ്ങളില്‍ നിസ്വാര്‍ഥമായി സേവനം ചെയ്യുന്നവരെ രൂപപ്പെടുത്താന്‍ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നും മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ അധ്യക്ഷത വഹിച്ചു. അതിരുപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ പുതിയ ഭാരവാഹികള്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, ജനറല്‍ സെക്രട്ടറി ജെയ്‌മോന്‍ തോട്ടുപുറം, ട്രഷറര്‍ ബേബി പൊട്ടനാനി, സംസ്ഥാന കമ്മിറ്റി അംഗം സെബാസ്റ്റ്യന്‍ വടശേരി, വൈസ് പ്രസിഡന്റുമാരായ ബാബു ആന്റണി, അഡ്വ. സാജു വാതപ്പിള്ളി, ആനി റാഫി പള്ളിപ്പാട്ട്, മേരി റാഫേല്‍ മാടവന, സെക്രട്ടറിമാരായ സെബാസ്റ്റിയന്‍ ചെന്നേക്കാടന്‍, എസ്.ഐ. തോമസ്, ജോബി ജോസഫ് പഴയകടവില്‍, അഡ്വ. പി.ജെ. പാപ്പച്ചന്‍, ടിനു തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login