ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​സം​​​ഘം ഉദ്ഘാടനം ചെയ്തു

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​സം​​​ഘം ഉദ്ഘാടനം ചെയ്തു

തൃ​​​ശൂ​​​ർ: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ്വാ​​​ഗ​​​ത​​സം​​​ഘം രൂ​​​പീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​രി​​​ൽ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു

മ​​​തേ​​​ത​​​ര​​​ത്വം രാ​​ഷ്‌​​ട്ര​​പു​​​രോ​​​ഗ​​​തി​​​ക്ക് എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി മേ​​​യ് 13നു ​​സ​​​മു​​​ദാ​​​യ മ​​​ഹാ​​സം​​​ഗ​​​മ​​​വും റാ​​​ലി​​​യും ന​​​ട​​​ത്താ​​ൻ 501 അം​​​ഗ സ്വാ​​​ഗ​​​ത​​സം​​​ഘ​​​മാ​​​ണു രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യു​​​ള്ള​​​താ​​​ണു ക​​​മ്മി​​​റ്റി.

പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം-​ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ-​ ചീ​​​ഫ് കോ-​ ​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ, പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ബി​​​ജു ക​​​ണ്ടു​​​കു​​​ളം-​ ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. സ്വാ​​​ഗ​​​ത സം​​​ഘം ക​​​മ്മി​​​റ്റി പ്ര​​​ഖ്യാ​​​പ​​​നം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് കു​​​ത്തൂ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. ശ​​​താ​​​ബ്ദി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​പ്രി​​​ലി​​ൽ ഇ​​​ന്‍റ​​​ർ ഡ​​​യ​​​സീ​​​സ് വോ​​​ളി​​​ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് പാ​​​ലാ​​​യി​​​ൽ ന​​​ട​​​ത്താ​​​നും ഏ​​​പ്രി​​​ൽ 26നു ​​ശ​​​താ​​​ബ്ദി പ്രാ​​​ർ​​​ഥ​​​നാ​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. 29ന് ​​​എ​​​ല്ലാ ഇ​​​ട​​​വ​​​ക യൂ​​​ണി​​​റ്റും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ​​​താ​​​ക ദി​​​നം ആ​​​ച​​​രി​​​ക്കും.

മേ​​​യ് ആ​​​റി​​​ന് എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും ശ​​​താ​​​ബ്ദി വി​​​ളം​​​ബ​​​ര ജാ​​​ഥ ന​​​ട​​​ത്തും. 11ന് ​​​യ​​ശ​​ശരീ​​ര​​രാ​​യ സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ ഛായാ​​​ചി​​​ത്ര​​പ്ര​​​യാ​​​ണം തൃ​​​ശൂ​​​ർ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തും. 12ന് ​​​ഗ്ലോ​​​ബ​​​ൽ വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യും 13ന് ​​​സ​​​മു​​​ദാ​​​യ മ​​​ഹാ സ​​​മ്മേ​​​ള​​​ന​​​വും റാ​​​ലി​​​യും 14 ന് ​​​തെ​​​ര​​​ഞ്ഞ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​മു​​​ദാ​​​യ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ത്തും.

പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് കു​​​ത്തൂ​​​ർ, ജോ​​​സ് മേ​​​നാ​​​ച്ചേ​​​രി, സാ​​​ജു അ​​​ല​​​ക്സ്, പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ൻ​​​സീ​​​സ്, ബി​​​ജു കു​​​ണ്ടു​​​കു​​​ളം, ഫാ. ​​​ജെ​​​യ്സ​​​ണ്‍ വ​​​ട​​​ക്കേ​​​ത്ത​​​ല, ഡോ. ​​​ജോ​​​സു​​​ക്കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, മോ​​​ഹ​​​ൻ ഐ​​​സ​​​ക്ക്, ലാ​​​സ​​​ർ മാ​​​സ്റ്റ​​​ർ, തൊ​​​മ്മി പി​​​ടി​​​യ​​​ത്ത്, കെ.​​​സി. ഡേ​​​വി​​​സ്, സെ​​​ലി​​​ൻ സി​​​ജോ, ലീ​​​ല വ​​​ർ​​​ഗീ​​​സ്, ജാ​​​ക്സ​​​ണ്‍ മാ​​​സ്റ്റ​​​ർ, ബി​​​റ്റി നെ​​​ടു​​​നി​​​ലം, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി എ​​​ൽ. തൊ​​​മ്മാ​​​ന, സി. ​​​എ​​​ൻ. ഇ​​​ഗ്നേ​​​ഷ്യ​​​ൻ, ജോ​​​ഷി വ​​​ട​​​ക്ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login