ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​സം​​​ഗ​​​മ​​​വും ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും നടന്നു

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​സം​​​ഗ​​​മ​​​വും ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും നടന്നു

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​സം​​​ഗ​​​മ​​​വും ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​ക്കു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

വ​​​രാ​​​പ്പു​​​ഴ മു​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ഭ​​​യു​​​ടെ​​​യും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ്മ​​​യും ഐ​​​ക്യ​​​ബോ​​​ധ​​​വും ആ​​​ഗോ​​​ള​​​സ​​​ഭ​​​യ്ക്കു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ലോ​​​ക​​​മെ​​​ങ്ങും വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന സ​​​ഭ​​​യു​​​ടെ ഈ ​​​കൂ​​​ട്ടാ​​​യ്മക്കു കൂ​​​ടു​​​ത​​​ൽ ആ​​​വേ​​​ശം പ​​​ക​​​രു​​​ന്ന​​​താ​​​ണു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ പൈ​​​തൃ​​​ക​​​മു​​​ള്ള ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ.

ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ന്ന് അ​​​ല്മാ​​​യ​​​രോ​​​ടു​​​ള്ള സ​​​ഭ​​​യു​​​ടെ തു​​​റ​​​വി​​​യും ആ​​​ഭി​​​മു​​​ഖ്യ​​​വും വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ത്. അ​​​ല്മാ​​​യ ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ന​​ന്മ​​ക​​​ൾ സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും സാ​​​ക്ഷ്യ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സ​​​ഭ​​​യു​​​ടെ​​​യും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും ശാ​​​ക്തീ​​​ക​​​ര​​​ണ​​​വും അ​​​ല്മാ​​​യ മു​​​ന്നേ​​​റ്റ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന വി​​​വി​​​ധ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
സ​​​ഭ​​​യു​​​ടെ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ന്നി സ​​​മു​​​ദാ​​​യ​​​ബോ​​​ധ്യ​​​ങ്ങ​​​ളോ​​​ടെ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തോ​​​ടും കൂ​​​ട്ടാ​​​യ്മ​​​യോ​​​ടും കൂ​​​ടി അ​​​ല്മാ​​​യ​​​ർ സം​​​ഘ​​​ടി​​​ക്കേ​​​ണ്ട​​​തു കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ക​​​ർ​​​മ​​​പ​​​ദ്ധ​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ലി​​​നു ന​​​ൽ​​​കി കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ്, അ​​​ങ്ക​​​മാ​​​ലി ഭ​​​ദ്രാ​​​സ​​​നം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ത്യൂ​​​സ് മാ​​​ർ അ​​​പ്രേം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ​​​യു​​​ടെ സ​​​ന്ദേ​​​ശം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി വാ​​​യി​​​ച്ചു.

You must be logged in to post a comment Login