എട്ടുവയസുകാരിയായ കത്തോലിക്കാ പെണ്‍കുട്ടിയെ മുത്തച്ഛന്‍റെ പ്രായമുള്ള രണ്ടുമുസ്ലീങ്ങള്‍ മാനഭംഗപ്പെടുത്തി

എട്ടുവയസുകാരിയായ കത്തോലിക്കാ പെണ്‍കുട്ടിയെ മുത്തച്ഛന്‍റെ പ്രായമുള്ള രണ്ടുമുസ്ലീങ്ങള്‍ മാനഭംഗപ്പെടുത്തി

ധാക്ക: എട്ടുവയസുകാരിയായ കത്തോലിക്കാ പെണ്‍കുട്ടിയെ അമ്പതും അമ്പത്തിരണ്ടും പ്രായമുള്ള രണ്ട് മുസ്ലീങ്ങള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ധാക്കയിലെ ബാഡാ ജില്ലയിലാണ് സംഭവം. മെയ് 30 നാണ് ഇത് നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇഫ്താര്‍ വിരുന്നിനിടയ്ക്കായിരുന്നു പീഡനം. പുറത്തുപറഞ്ഞാല്‍ കുട്ടിയെയും ഞങ്ങളെയും കൊല്ലുമെന്നും അവര്‍ ഭീഷണിപെടുത്തി. പിതാവ് ഡൊമിനിക് റോയി പറഞ്ഞു.

കുട്ടി ഏതാനും ദിവസങ്ങളിലായി നിശ്ശബ്ദയായതും കഠിനമായ വേദന അനുഭവിച്ചതുമാണ് ഇത് പുറത്തറിയാന്‍ ഇടയാക്കിയത്. പ്രതികളെ ഇന്നലെ കോടതയില്‍ ഹാജരാക്കി.

മുത്തച്ഛന്റെ പ്രായമുള്ള രണ്ടുപേര്‍ ഒരു കുട്ടിയോട് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മല്‍ റൊസാരിയോ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.പോലീസ് പല ബലാത്സംഗകേസുകളും അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗ്ലാദേശില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 446 കുട്ടികളാണ് ബലാത്സംഗത്തിന് ഇരകളായത്. ഇതില്‍ 48 എണ്ണം കൂട്ടബലാത്സംഗമായിരുന്നു. ലൈംഗികാതിക്രമത്തിന് ശേഷം 21 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ചൈല്‍ഡ് റൈറ്റ്‌സ് ഫോറം അറിയിച്ചു.

You must be logged in to post a comment Login