രോഗി മരിച്ചു, കത്തോലിക്കാ ഹോസ്പിറ്റലിന് നേരെ അക്രമം

രോഗി മരിച്ചു, കത്തോലിക്കാ ഹോസ്പിറ്റലിന് നേരെ അക്രമം

ന്യൂഡല്‍ഹി: ഹോളി ക്രോസ് കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്പിറ്റിലിന് നേരെ അക്രമം. മുന്നൂറു പേരടങ്ങുന്ന ആള്‍ക്കൂട്ടമാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. നവംബര്‍ 27 നാണ് സംഭവം.

റോഹിത് ബോഹിര്‍ എന്ന 22 കാരന്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞതാണ് ആക്രമണം നടക്കാന്‍ കാരണമായത്. മൂന്നുനിലകളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലിലെ ഫര്‍ണിച്ചറുകളും മെഡിക്കല്‍ ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. ഹോസ്പിറ്റല്‍ ജീവനക്കാര്‍, പോലീസുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.

You must be logged in to post a comment Login