ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രിക്കും​​​

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രിക്കും​​​

കൊച്ചി: കേരളത്തിൽ കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികളിൽ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ ധാരണ. കെസിബിസി ലേബർ, ഹെൽത്ത് കമ്മീഷനുകളുടെയും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷന്‍റെയും (ചായ്) ആശുപത്രി ഡയറക്ടർമാരുടെയും കൊച്ചിയിൽ ചേർന്ന സംയുക്തയോഗത്തിലാണു തീരുമാനം.

നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ തീരുമാനങ്ങൾ വൈകുന്നതിനാൽ, പുതിയ വേതന സ്കെയിൽ രൂപപ്പെടുത്തും. ഇതിനു 11 അംഗ കമ്മിറ്റിക്കു രൂപം നൽകി. കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ഓഗസ്റ്റു മുതൽ നൽകാനാണു ധാരണയായിട്ടുള്ളത്.
കത്തോലിക്കാസഭയുടെ ആശുപത്രികളിലെ നഴ്സുമാർക്കു ന്യായമായ വേതനം ഉറപ്പാക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. 2013 ജനുവരി ഒന്നു മുതൽ നഴ്സിംഗ് മേഖലയിൽ നിലവിൽ വന്ന മിനിമം വേതനം സഭയുടെ നേതൃത്വത്തിലുള്ള എല്ലാ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നു യോഗം വിലയിരുത്തി.

പല സ്ഥാപനങ്ങളും നിയമാനുസൃത മിനിമം വേതനത്തേക്കാൾ ഉയർന്ന വേതനം നൽകി വരുന്നുണ്ട്. ആശുപത്രി ജീവനക്കരുടെ വേതന വർധനയ്ക്കായുള്ള ആവശ്യങ്ങൾ സഭ അനുഭാവപൂർവം കാണുന്നു. നീതിപൂർവകമായ വേതനം അവരുടെ അവകാശമാണ്.
കേരളത്തിലെ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും നിയമാനുസൃതവും മാതൃകാപരവുമായ നടത്തിപ്പിനായി കെസിബിസിയുടെ മാനവവിഭവ പരിപാലനനയം എല്ലാ സ്ഥാപനങ്ങളിലും പിന്തുടരാനും യോഗത്തിൽ ധാരണയായി.

കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ പിഒസിയിൽ ചേർന്ന യോഗം ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾ വിലയിരുത്തി. കൊച്ചി: കേരളത്തിൽ കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികളിൽ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ ധാരണ. കെസിബിസി ലേബർ, ഹെൽത്ത് കമ്മീഷനുകളുടെയും കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷന്‍റെയും (ചായ്) ആശുപത്രി ഡയറക്ടർമാരുടെയും കൊച്ചിയിൽ ചേർന്ന സംയുക്തയോഗത്തിലാണു തീരുമാനം. നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങളുടെ തീരുമാനങ്ങൾ വൈകുന്നതിനാൽ, പുതിയ വേതന സ്കെയിൽ രൂപപ്പെടുത്തും. ഇതിനു 11 അംഗ കമ്മിറ്റിക്കു രൂപം നൽകി. കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള പുതുക്കിയ വേതനം ഓഗസ്റ്റു മുതൽ നൽകാനാണു ധാരണയായിട്ടുള്ളത്. കത്തോലിക്കാസഭയുടെ ആശുപത്രികളിലെ നഴ്സുമാർക്കു ന്യായമായ വേതനം ഉറപ്പാക്കണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

2013 ജനുവരി ഒന്നു മുതൽ നഴ്സിംഗ് മേഖലയിൽ നിലവിൽ വന്ന മിനിമം വേതനം സഭയുടെ നേതൃത്വത്തിലുള്ള എല്ലാ ആശുപത്രികളിലും നടപ്പിലാക്കിയിട്ടുണ്ടെന്നു യോഗം വിലയിരുത്തി. പല സ്ഥാപനങ്ങളും നിയമാനുസൃത മിനിമം വേതനത്തേക്കാൾ ഉയർന്ന വേതനം നൽകി വരുന്നുണ്ട്. ആശുപത്രി ജീവനക്കരുടെ വേതന വർധനയ്ക്കായുള്ള ആവശ്യങ്ങൾ സഭ അനുഭാവപൂർവം കാണുന്നു. നീതിപൂർവകമായ വേതനം അവരുടെ അവകാശമാണ്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും നിയമാനുസൃതവും മാതൃകാപരവുമായ നടത്തിപ്പിനായി കെസിബിസിയുടെ മാനവവിഭവ പരിപാലനനയം എല്ലാ സ്ഥാപനങ്ങളിലും പിന്തുടരാനും യോഗത്തിൽ ധാരണയായി.

കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയിൽ പിഒസിയിൽ ചേർന്ന യോഗം ആരോഗ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾ വിലയിരുത്തി.

You must be logged in to post a comment Login