ബീഹാറിലെ മിഷനറി സിസ്റ്റര്‍ ലൂസിയയുടെ ശവസംസ്‌കാരം ഇന്ന്

ബീഹാറിലെ മിഷനറി സിസ്റ്റര്‍ ലൂസിയയുടെ ശവസംസ്‌കാരം ഇന്ന്

പാറ്റ്‌ന: ബീഹാറില്‍ കഴിഞ്ഞ 42 വര്‍ഷമായി സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിച്ച കത്തോലിക്കാ മിഷനറി സിസ്റ്റര്‍ ലൂസിയ തുളുവനാനിക്കല്‍ നിര്യാതയായി.75 വയസായിരുന്നു. ദീര്‍ഘകാലത്തെ കിഡ്‌നി രോഗത്തെ തുടര്‍ന്നായിരുന്നു മരണം. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത്ത് സഭാംഗമായിരുന്നു.

ശവസംസ്‌കാരം ഇന്ന് രാവിലെ 11.30 ന് മോക്കാമയില്‍ നടക്കും.

നേഴ്‌സ് ആയിരുന്നുവെങ്കിലും ഡച്ച് മില്‍ ഹില്‍ മിഷനറി ഫാ ജിം ബ്രോസ്റ്റിന്റെ ഒപ്പം കരിസ്മാറ്റിക് രംഗത്തും സജീവമായിരുന്നു.

You must be logged in to post a comment Login