യുഎസ് തീരുമാനത്തിനെതിരെ കത്തോലിക്കാ സംഘടനകള്‍

യുഎസ് തീരുമാനത്തിനെതിരെ കത്തോലിക്കാ സംഘടനകള്‍

വാഷിംങ്ടണ്‍: പാരീസ് ക്ലൈമന്റ് ചെയ്ഞ്ച് എഗ്രിമെന്റില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ കത്തോലിക്കാ സംഘടനകളുടെ നേതാക്കള്‍ വിമര്‍ശിച്ചു. ട്രംപ് തന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് സംഘടനയിലെ പതിനൊന്ന് നേതാക്കന്മാര്‍ ആവശ്യപ്പെട്ടു

.കാലാവസ്ഥ വ്യതിയാനം ഒരു ആഗോള പ്രശ്‌നമാണെന്ന് കത്തോലിക്കാസഭ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന് ആവശ്യം ആഗോള പ്രശ്‌നപരിഹാരമാണ്. പ്രകൃതിയെ പരിപാലിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം. നേതാക്കള്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ട്രംപിന്റെ ഈ തീരുമാനത്തെ വലിയ പ്രശനം എന്നാണ് യുഎസ് ബിഷപസ് കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷനല്‍ ജസ്റ്റീസ് ആന്റ് പീസ് ചെയര്‍മാന്‍ ബിഷപ് ഓസ്‌ക്കര്‍ കാന്റു വിശേഷിപ്പിച്ചത്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് തിരുവചനവും പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞു. ട്രംപിന്റെ തീരുമാനം അമേരിക്കയിലെ ദരിദ്രരെ മാത്രമല്ല ലോകം മുഴുവനുമുള്ള ദരിദ്രരെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login