പൈശാചിക സാന്നിധ്യം; ലാസ് വേഗാസിലെ ഹോട്ടല്‍ റൂം കത്തോലിക്കാ വൈദികന്‍ വെഞ്ചരിച്ചു

പൈശാചിക സാന്നിധ്യം; ലാസ് വേഗാസിലെ ഹോട്ടല്‍ റൂം കത്തോലിക്കാ വൈദികന്‍ വെഞ്ചരിച്ചു

ചിക്കാഗോ: ലാസ് വേഗാസില്‍ വെടിവയ്പ്പ് നടന്ന ഹോട്ടല്‍ മുറിയില്‍ പൈശാചിക സാന്നിധ്യമുണ്ടെന്ന കാരണത്താല്‍ ഹോട്ടല്‍ മുറി കത്തോലിക്കാ വൈദികന്‍ വെഞ്ചരിച്ചു. ഫാ. ക്ലെറ്റെ കിലേയാണ് മാന്‍ഡലെ ബേ ഹോട്ടലും മുറികളും വെഞ്ചരിച്ചത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു  ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചുകൊണ്ട് സ്റ്റീഫന്‍ പാഡ്ഡോക്ക് 58 പേരെ വെടിവച്ചു കൊന്നത്. ദുരന്തത്തില്‍ 500 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഈ ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ലായെന്ന് ഫാ. കിലേ പറയുന്നു.

ഞാന്‍ പുറകിലേക്ക് തള്ളപ്പെടുന്നതുപോലെ തോന്നി. അച്ചന്‍ വ്യക്തമാക്കി.

വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് അദ്ദേഹം ഇത്തവണ മുറിയിലേക്ക് പ്രവേശിച്ചത്.

You must be logged in to post a comment Login