ബംഗ്ലാദേശില്‍ നിന്ന് കത്തോലിക്കാ വൈദികനെ കാണാതായി, സംശയം മുസ്ലീം തീവ്രവാദികളിലേക്ക്..

ബംഗ്ലാദേശില്‍ നിന്ന് കത്തോലിക്കാ വൈദികനെ കാണാതായി, സംശയം മുസ്ലീം തീവ്രവാദികളിലേക്ക്..

ധാക്ക: ബംഗ്ലാദേശില്‍ നിന്ന് കത്തോലിക്കാ വൈദികനെ കാണാതായതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് തൊട്ടു മുന്നേയുള്ള വൈദികന്റെ ഈ അപ്രത്യക്ഷമാകല്‍ പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫാ. വാള്‍ട്ടര്‍ വില്യം റൊസാരിയോയെയാണ് കാണാതായിരിക്കുന്നത്. നാല്പതുകാരനായ ഇദ്ദേഹം കത്തോലിക്കാ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററും ബാരൈഗ്രാമിലെ കത്തോലിക്കാ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയുമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ കാണാതെയായത്. അച്ചനെ മുസ്ലീം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായിട്ടാണ് സംശയിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി 300 വിശ്വാസികളുമായി ധാക്കയിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഫാ. വാള്‍ട്ടര്‍. ഇദ്ദേഹത്തിന്റെ തിരോധാനം വിശ്വാസികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഈ പ്രത്യേക സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login