കത്തോലിക്കാ വൈദികന്‍ ചാപ്പലില്‍ വെടിയേറ്റ് മരിച്ചു

കത്തോലിക്കാ വൈദികന്‍ ചാപ്പലില്‍ വെടിയേറ്റ് മരിച്ചു

മനില: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കവെ കത്തോലിക്കാ വൈദികന്‍ ചാപ്പലില്‍ വെടിയേറ്റ് മരിച്ചു. ഫാ. റിച്ച്മണ്ട് നിലോയാണ് കൊല്ലപ്പെട്ടത്. മനിലയില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെയുള്ള സരാഗോസ ടൗണിലെ നെസ്ട്ര സെനോറ ഡെ ലേ നെയ്വ് ചാപ്പലിലെ അള്‍ത്താരയിലാണ് ഇദ്ദേഹം വെടിയേറ്റ് വീണത്. ജൂണ്‍ 10 ന് വൈകുന്നേരമാണ് സംഭവം.

അജ്ഞാതരായ രണ്ടു തോക്കുധാരികള്‍ ജനാലയിലൂടെ അച്ചന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആറു മാസത്തിനിടയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ. റിച്ച്മണ്ട്.

കഴിഞ്ഞ ആഴ്ചയാണ് ഒരു വൈദികന് വെടിയേറ്റത്. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.

 

You must be logged in to post a comment Login