കോംഗോയില്‍ 10 കത്തോലിക്കാ വൈദികര്‍ അറസ്റ്റില്‍, രണ്ടു കന്യാസ്ത്രീകളെ കാണാനില്ല

കോംഗോയില്‍ 10 കത്തോലിക്കാ വൈദികര്‍ അറസ്റ്റില്‍, രണ്ടു കന്യാസ്ത്രീകളെ കാണാനില്ല

കോംഗോ: പത്ത് കത്തോലിക്കാ വൈദികരെ കോംഗോയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് വൈദികരെ അറസ്റ്റ് ചെയ്തത്. ആറു പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത ജനുവരി 21 ന് നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് വൈദികര്‍ നേതൃത്വം നല്കിയ അല്മായരും കന്യാസ്ത്രീമാരും പങ്കെടുത്ത റാലി നടന്നത്.

രണ്ട് കന്യാസ്ത്രീകളെ റാലിയോട് അനുബന്ധിച്ച് കാണാതായതായും റിപ്പോര്‍ട്ടുണ്ട്. 200 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട് വിശുദ്ധ ഗ്രന്ഥം, കൊന്ത എന്നിവ കൈയിലേന്തി സമാധാനപരമായിട്ടാണ് റാലി നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

അധികാരികള്‍ റാലി തടസപ്പെടുത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.രാജ്യത്ത് വളരെ ശക്തമാണ് കത്തോലിക്കാ സഭ. സഭയുടെ പ്രക്ഷോഭങ്ങള്‍ക്ക് ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെയും മറ്റ് സഭകളുടെയും പിന്തുണയുമുണ്ട്. കാബില രാജിവയ്ക്കുകയും ഇലക്ഷന്‍ നടത്തുകയും വേണമെന്നാണ് സഭയുടെ നിലപാട്.

You must be logged in to post a comment Login