കത്തോലിക്കാ സ്‌കൂളിന് ഹിന്ദുതീവ്രവാദികളുടെ ഭീഷണി, പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍

കത്തോലിക്കാ സ്‌കൂളിന് ഹിന്ദുതീവ്രവാദികളുടെ ഭീഷണി, പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍

ഇന്‍ഡോര്‍: സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിന് ഹിന്ദുതീവ്രവാദികളുടെ ഭീഷണി. ഇതേതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചതിന് 20 കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയെന്നാണ് ഹിന്ദുതീവ്രവാദികളുടെ ആരോപണം.

എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ പിആര്‍ഒ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു കുട്ടിയെയയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടില്ല എന്നും അറിയിച്ചു. ദേശീയ ഗാനത്തെ പരിഹസിച്ച ചില കുട്ടികളെ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ചാംബേറിയുടേതാണ് സ്‌കൂള്‍.

You must be logged in to post a comment Login