സ്കൂ​​​ൾ മേ​​​ള​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​ വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹം; കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ്

സ്കൂ​​​ൾ മേ​​​ള​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​ വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹം; കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ്

കൊ​​​ച്ചി: സ്കൂ​​​ൾ മേ​​​ള​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​ വ​​​കു​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന ​സ​​​മി​​​തി. അ​​​ഞ്ചു ദി​​​വ​​​സം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല മേ​​​ള​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​റു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ ഇ​​​ക്കു​​​റി വി​​​വി​​​ധ ഉ​​​പ​​​ജി​​​ല്ല, റ​​​വ​​​ന്യൂ​ ജി​​​ല്ലാ​​​ത​​​ല സ്കൂ​​​ൾ മേ​​​ള​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ അ​​​ധ്യാ​​​പ​​​ക​​​രും കു​​​ട്ടി​​​ക​​​ളും ആ​​​രാ​​​ധ​​​ന​​​യി​​​ലും മ​​​ത​​​പ​​​ഠ​​​ന ക്ലാ​​​സു​​​ക​​​ളി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന ദി​​​ന​​​മാ​​​ണ്. അ​​​ന്നു മേ​​​ള​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു​​​മൂ​​​ലം അ​​​വ​​​ർ​​​ക്കു മ​​​ത​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കേ​​​ണ്ടി വ​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​ന​​​യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം തു​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​ക​​​ളി​​​ൽ മേ​​​ള​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ട്ടി​​​നും വി​​​വി​​​ധ ഉ​​​പ​​​ജി​​​ല്ല​​​ക​​​ളി​​​ൽ മേ​​​ള​​​ക​​​ൾ ന​​​ട​​​ത്തി. വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​ യ​​​ത്ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച മേ​​​ള​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​യാ​​​ൽ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കും. അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​സ​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യും ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

You must be logged in to post a comment Login