ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം;കത്തോലിക്കാ യൂണിയന്‍ അപലപിച്ചു

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം;കത്തോലിക്കാ യൂണിയന്‍ അപലപിച്ചു

ന്യൂഡല്‍ഹി: ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെ ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ അപലപിച്ചു. പത്മാവതി സിനിമയുടെ ഡയറക്ടര്‍, എഴുത്തുകാരന്‍ കാഞ്ചലൈയ്യ, സോഷ്യല്‍ ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍,കവിതാ ശ്രീവാസ്തവ എന്നിങ്ങനെ ഒട്ടനവധി കലാകാരന്മാരും എഴുത്തുകാരും ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ യൂണിയന്‍ ഇതിനെതിരെ ശബ്ദിച്ചത്. മുംബൈയില്‍ പ്രസ് കോണ്‍ഫ്രന്‍സിലാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

എഐസിയു നാഷനല്‍ പ്രസിഡന്റ് ലാന്‍സി ഡിക്കൂഞ്ഞ, ഔദ്യോഗികവക്താവ് ജോണ്‍ ദയാല്‍, മുന്‍ ദേശീയ പ്രസിഡന്റ് ഡോള്‍ഫി ഡിസൂസ എന്നിവര്‍ പ്രസ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു സംസാരിച്ചു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കോണ്‍ഫ്രന്‍സ് അഭിസംബോധന ചെയ്തു.

എഐസിയു 2019 ല്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കും. ശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിസംബറില്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ എക്‌സിക്യൂട്ടീവ് ബോഡി യോഗം ചേരും.

You must be logged in to post a comment Login