എല്ലാ കത്തോലിക്കരും ഈ നാലു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

എല്ലാ കത്തോലിക്കരും ഈ നാലു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

എല്ലാവരും ഒരു ദിവസം മരിക്കും. ശരീരം നശിക്കും. എന്നാല്‍ അതിനുള്ളിലെ ആത്മാവ് ജീവിക്കും. അതുകൊണ്ട് ഓരോ കത്തോലിക്കനും തന്റെ മരണത്തെക്കുറിച്ച് അവബോധമുള്ളവനായിരിക്കണം. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്ന നിമിഷമാണ് മരണം. അത് എപ്പോള്‍ സംഭവിക്കുമെന്ന് നമുക്ക് തിട്ടപ്പെടുത്താനാവില്ല. അതുകൊണ്ട് നല്ല രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുക.

മരണത്തി്‌ന ശേഷം നേരിടുന്നതാണ് അന്തിമവിധി. ദൈവമാണ് യഥാര്‍ത്ഥ വിധികര്‍ത്താവ്. അവിടുന്നാണ് നമുക്ക് സ്വര്‍ഗ്ഗമാണോ നരകമാണോ എന്ന് തീരുമാനിക്കുന്നത്. അന്തിമവിധിക്ക് അനുയോജ്യമായ ജീവിതമാണോ നയിക്കുന്നത എന്ന് ചിന്തിക്കുക.

സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തയുണ്ടായിരിക്കുക എന്നതാണ് മറ്റൊന്ന്. നിത്യതയുടെ കേന്ദ്രമാണ് സ്വര്‍ഗ്ഗം. ദൈവവുമായുള്ള സ്‌നേഹത്തിലുള്ള ഐക്യപ്പെടലാണ് അവിടെ സംഭവിക്കുന്നത്. അതുകൊണ്ട് സ്വര്‍ഗ്ഗത്തെക്കുറിച്ച് ഒരു കത്തോലിക്കന് ചിന്തയുണ്ടായിരിക്കണം. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്തകൊണ്ട് ജീവിതം നിറയ്ക്കുക. നരകത്തെക്കുറിച്ചും ഒരു കത്തോലിക്കന്‍ ഓര്‍മ്മിക്കണം. ദൈവത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ നടക്കുന്ന ഇടമാണ് അത്. മാരകപാപത്തില്‍ മരിക്കുന്നവരെല്ലാം എത്തിച്ചേരുന്ന സ്ഥലമാണ് ഇത്.

അതുകൊണ്ട് നരകത്തിന് അര്‍ഹമാക്കുന്നപാപങ്ങളില്‍ നിന്ന് അകന്നുജീവിക്കാന്‍ കത്തോലിക്കര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

You must be logged in to post a comment Login