ക്രിസ്തുവായി വേഷമിട്ട കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായാകുന്നു

ക്രിസ്തുവായി വേഷമിട്ട കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായാകുന്നു

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ ക്രിസ്തുവിന്റെ വേഷത്തിലൂടെ അനശ്വരനായ ജിം കാവിയേസല്‍ ഇനി വിശുദ്ധ ലൂക്കായുടെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തും. പോള്‍ ദ അപ്പസ്‌തോല്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിലാണ് കാവിയേസലിന്റെ പുതിയ ഭാവപ്പകര്‍ച്ച.

പൗലോസിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തിലല്ല ജിം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. പൗലോസിന്റെ ജീവിതത്തിലെ അവസാനത്തെ ചില നിമിഷങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

 

ചിത്രത്തിന്റെ വിഷയം ക്ഷമയും കരുണാമയമായ സ്‌നേഹവും ആണെന്നും അത് ഇന്ന് ഏറെ പ്രസക്തമായ വിഷയങ്ങളാണെന്നും ജിം പറയുന്നു. മാര്‍ച്ച് 28 ന് ചിത്രം തീയറ്ററിലെത്തും.

You must be logged in to post a comment Login