സിബിസിഐയുടെ ദ്വൈവാര്‍ഷിക സമ്മേളനം ഇന്ന് മുതല്‍

സിബിസിഐയുടെ ദ്വൈവാര്‍ഷിക സമ്മേളനം ഇന്ന് മുതല്‍

ബംഗളൂരു:സിബിസിഐയുടെ ദ്വൈവാര്‍ഷിക സമ്മേളനം ഇന്ന് ആരംഭിക്കും. സെന്റ് ജോണ്‍സ് നാഷ്ണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസാണ് വേദി. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ ഇരുന്നൂറോളം മെത്രാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. മ്യാന്‍മറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ചാള്‍സ് ബോ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയാകും.

രാവിലെ ഒന്‍പതിന് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിക്കും. കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് ബാവ പത്രസമ്മേളനം നടത്തും.

സഭയ്ക്കും സഭാ സ്ഥാപനങ്ങള്‍ക്കുമെതിരേ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളെ പറ്റി സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സമ്മേളനം ഒന്‍പതു വരെ നീളും.

You must be logged in to post a comment Login