ക​​​രു​​​ണ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി സ​​​ഭാ​​​മ​​​ക്ക​​​ള്‍ മാ​​​റ​​​ണം : വ​​​ത്തി​​​ക്കാ​​​ന്‍ നൂ​​​ണ്‍ഷ്യോ

ക​​​രു​​​ണ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി സ​​​ഭാ​​​മ​​​ക്ക​​​ള്‍ മാ​​​റ​​​ണം : വ​​​ത്തി​​​ക്കാ​​​ന്‍ നൂ​​​ണ്‍ഷ്യോ

ബം​​​ഗ​​​ളൂ​​​രു: ക​​​രു​​​ണ​​​യു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി സ​​​ഭാ​​​മ​​​ക്ക​​​ള്‍ മാ​​​റ​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ന്‍ നൂ​​​ണ്‍ഷ്യോ ആ​​​ര്‍ച്ച് ബി​​​ഷ​​​പ്പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ. അ​​​ഖി​​​ലേ​​​ന്ത്യ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) ദ്വൈ​​​വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം ബം​​​ഗ​​​ളൂരു സെ​​ന്‍റ്​ ജോ​​​ണ്‍സ് നാ​​​ഷ​​​ണ​​​ല്‍ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് ഹെ​​​ല്‍ത്ത് സ​​​യ​​​ന്‍സ​​​സി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്‍പ​​​തി​​​ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജാം​​​ബ​​​ത്തി​​​സ്ത ദി​​​ക്വാ​​​ത്രോ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ​​യും സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ​​​യും ദൗ​​​ത്യ​​​ത്തി​​​നാ​​​യി നാ​​​നാ​​​ത്വ​​​ത്തി​​​ല്‍ ഏ​​​ക​​​ത്വം എ​​​ന്ന​​​താ​​​ണ് മു​​​പ്പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ത് സി​​​ബി​​​സി​​​ഐ ദ്വൈ​​​വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ ആ​​​പ്ത​​​വാ​​​ക്യം. ല​​​ത്തീ​​​ന്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍, സീ​​​റോ മ​​​ല​​​ങ്ക​​​ര റീ​​​ത്തു​​​ക​​​ളി​​​ല്‍പ്പെ​​​ട്ട 174 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള 204 മെ​​​ത്രാ​​​ന്മാ​​​രും വി​​​ര​​​മി​​​ച്ച 64 മെ​​​ത്രാ​​​ന്മാ​​​രു​​​മാ​​​ണ് സ​​​മി​​​തി​​​യി​​​ലു​​​ള്ള​​​ത്.

You must be logged in to post a comment Login