പൂര്‍ണ്ണമായി ഭാരതീയനാകുക,പൂര്‍ണ്ണമായി ക്രൈസ്തവനാകുക:ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്

പൂര്‍ണ്ണമായി ഭാരതീയനാകുക,പൂര്‍ണ്ണമായി ക്രൈസ്തവനാകുക:ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്

ബം​​​ഗ​​​ളൂ​​​രു: പൂ​​​ര്‍ണ​​​മാ​​​യി ഭാ​​​ര​​​തീ​​​യ​​​നും പൂ​​​ര്‍ണ​​​മാ​​​യി ക്രൈ​​​സ്ത​​​വ​​​നു​​​മാ​​​കാ​​​ന്‍ വി​​​ശ്വാ​​​സി​​​ക​​​ളെ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍മാര്‍​​​ ഉ​​​ദ്‌​​​ബോ​​​ധി​​​പ്പി​​​ക്ക​​ണ​​മെ​​ന്ന് മും​​ബൈ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ് .സ​​​ഭ​​​യ്ക്ക് ഇ​​​ന്ത്യ​​​യെ​​​യും ഇ​​​ന്ത്യ​​​ക്ക് സ​​​ഭ​​​യെ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അദ്ദേഹം പറഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ ല​​​ത്തീ​​​ന്‍ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കോ​​​ണ്‍ഫ​​​റ​​​ന്‍സ് ഓ​​​ഫ് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (സി​​​സി​​​ബി​​​ഐ)​​​യു​​​ടെ മു​​​പ്പ​​​താ​​​മ​​​ത് പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് കൂ​​​ടി​​​യാ​​​യ ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്.

ക​​ർ​​ദി​​നാ​​ൾ ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ​​​മൂ​​​ഹ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. സി​​​സി​​​ബി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജോ​​​ര്‍ജ് അന്തോണി​​​സാ​​​മി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഡ​​​ല്‍ഹി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ല്‍ കൂ​​​ട്ടോ വാ​​​ര്‍ഷി​​​ക റി​​​പ്പോ​​​ര്‍ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ റ​​​വ.​​​ഡോ. സ്റ്റീ​​​ഫ​​​ന്‍ ആ​​​ല​​​ത്ത​​​റ കൃ​​​ത​​​ജ്ഞ​​​ത​​​യ​​​ര്‍പ്പി​​​ച്ചു. പു​​​തു​​​താ​​​യി അ​​​ഭി​​​ഷി​​​ക്ത​​​രാ​​​യ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്മാ​​​രെ ച​​​ട​​​ങ്ങി​​​ല്‍ സ്വാ​​​ഗ​​​തം ചെ​​​യ്തു. പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ​​​യും മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ​​​യും ര​​​ജ​​​ത, സു​​​വ​​​ര്‍ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ല​​​ത്തീ​​​ന്‍ സ​​​ഭാ​​​സ​​​മൂ​​​ഹ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​ണ് ഏ​​​ക​​​ദി​​​ന പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ച​​​ര്‍ച്ച ചെ​​​യ്ത​​​ത്. 132 രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 183 മെ​​​ത്രാ​​​ന്മാ​​​രാ​​​ണ് സി​​​സി​​​ബി​​​ഐ​​​യി​​​ലു​​​ള്ള​​​ത്.

You must be logged in to post a comment Login