സഭാതര്‍ക്കത്തിനിടയില്‍ സെമിത്തേരി പങ്കുവച്ച് മാതൃക

സഭാതര്‍ക്കത്തിനിടയില്‍ സെമിത്തേരി പങ്കുവച്ച് മാതൃക

മൂവാറ്റുപുഴ: തീര്‍പ്പാകാതെ നില്ക്കുന്ന സഭാതര്‍ക്കങ്ങള്‍ക്കിടയില്‍ മൂവാറ്റുപുഴ കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ സെമിത്തേരി പങ്കുവച്ചപ്പോള്‍ മുഴങ്ങിയത് സഭൈക്യത്തിന്റെ സംഗീതം. യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങള്‍ തമ്മിലാണ് ഒരേ പള്ളിപ്പറമ്പിലെ സെമിത്തേരി പങ്കുവച്ചത.സഭാതര്‍ക്കത്തിനിടയില്‍ ഇത്തരമൊരു നീക്കം ഇതാദ്യമായിട്ടാണെന്നും പറയപ്പെടുന്നു. നൂറുവര്‍ഷം പിന്നിട്ട പള്ളിയില്‍ കഴിഞ്ഞ വര്‍ഷം പള്ളിയുടെ അധികാരവും വിഭജിച്ചിരുന്നു.

You must be logged in to post a comment Login