സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് കലാപം; സെമിനാരിയില്‍ അഭയം തേടിയത് രണ്ടായിരം മൂസ്ലീമുകള്‍

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് കലാപം; സെമിനാരിയില്‍ അഭയം തേടിയത് രണ്ടായിരം മൂസ്ലീമുകള്‍

ബാഗുയി: കലാപത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് മുസ്ലീമുകള്‍ പലായനം ചെയ്യുമ്പോള്‍ ബാനാഗാസൗ ബിഷപ്പിന് നന്ദി പറയാന്‍ അവര്‍ മറക്കുന്നില്ല. കാരണം ആയിരക്കണക്കിന് മുസ്ലീമുകള്‍ക്ക് അഭയം നല്കിയത് കത്തോലിക്കാ സെമിനാരിയായിരുന്നു.

പുറത്തേക്ക് അവരെ വിട്ടാല്‍ അവര്‍ കൊല്ലപ്പെടുമായിരുന്നു. അഭയം തേടിയെത്തിയ മുസ്ലീമുകളെക്കുറിച്ച് സ്‌പെയ്ന്‍കാരനായ ബിഷപ് മുനോസ് ഓര്‍മ്മിക്കുന്നു.

മുമ്പില്‍ സഹായം തേടി നില്ക്കുന്ന വ്യക്തി മുസ്ലീമോ ക്രിസ്ത്യാനിയോ എന്ന് ഞങ്ങള്‍ നോക്കാറില്ല. ഞങ്ങളെ സംബന്ധിച്ച് എല്ലാവരും മനുഷ്യരാണ്. ഓരോ ജീവനും വിലയുള്ളതാണ്. ബിബിസി ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മുസ്ലീം സെലേക്ക റിബല്‍ അധികാരം പിടിച്ചടുക്കിയ 2013 മുതല്‍ ഇവിടെ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അക്രമം ഭയന്ന് മുസ്ലീമുകള്‍ പലായനം ചെയ്തതും അവര്‍ക്ക് ബാന്‍ഗാസൗ സെമിനാരി അഭയം നല്കിയതും.

സെമിനാരിക്കുള്ളില്‍ അവര്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടി അവര്‍ക്ക് പുറത്തു പോകേണ്ടസാഹചര്യം വരുന്നുമില്ല. ബിഷപ് വ്യക്തമാക്കി.

2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു.

You must be logged in to post a comment Login