ന​​​ഴ്സു​​​മാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ​​​മ​​​രം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ രോ​​​ഗി​​​ക​​​ളോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​

ന​​​ഴ്സു​​​മാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ​​​മ​​​രം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ രോ​​​ഗി​​​ക​​​ളോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒരു വിഭാഗം നഴ്സുമാർ പ്രഖ്യാപിച്ചിട്ടുള്ള സമരം സാധാരണക്കാരായ രോഗികളോടുള്ള വെല്ലുവിളിയാണെന്നു കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം പ്രസിഡന്‍റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ.

മിനിമം വേജസ് റിവിഷൻ കമ്മിറ്റിയുടെ ശിപാർശയും സർക്കാരിന്‍റെ ഉത്തരവും വരുന്നതനുസരിച്ചു നഴ്സുമാരുടെ വേതനം പരിഷ്കരിക്കുന്നതിന് ആശുപത്രി മാനേജ്മെന്‍റുകൾ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുടെയും ഡയാലാസിസ് പോലുള്ള തുടർചികിത്സാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങളെ സമരം പ്രതികൂലമായി ബാധിക്കും. ആശുപത്രികളുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ പോകേണ്ടതു സാമൂഹ്യമായ ആവശ്യം കൂടിയാണ്.

നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്ന വലിയ വേതനവർധനയുടെ ഭാരം ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന സാധാരണക്കാരെയും പരോക്ഷമായി ബാധിക്കും. ചാരിറ്റബിൾ ട്രസ്റ്റുകൾക്കു കീഴിൽ വരുന്ന മിഷൻ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
കാരുണ്യ പോലുള്ള ഇൻഷ്വറൻസ് പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനെയും ബാധിക്കും.

മിനിമം വേതനം നിശ്ചയിക്കുന്നതിൽ കിടക്കകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഗ്രാമീണമേഖലകളിലെ മിഷൻ ആശുപത്രികളെയും നഗരപ്രദേശങ്ങളിലെ ആശുപത്രികളെയും ഒരുപോലെ കാണുന്നതു നീതിയല്ല. ചികിത്സാ സൗകര്യങ്ങളില്ലാത്ത ഗ്രാമീണമേഖലകളിൽ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളായാണ് ഇത്തരം ആശുപത്രികൾ പ്രവർത്തിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ ആശുപത്രികളെ സിറ്റി, സെമി അർബൻ, റൂറൽ എന്നീ മേഖലകളായി തിരിച്ചാണു മിനിമം വേതനം നിശ്ചയിച്ചിട്ടുള്ളത്.
2013-ലാണു റിവിഷൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ നഴ്സുമാരുടെ ശന്പളത്തിൽ വർധനനടപ്പാക്കിയത്. അഞ്ചു വർഷത്തിനു ശേഷം അടുത്ത റിവിഷൻ കമ്മിറ്റി ശന്പള പരിഷ്കരണത്തിനു ശിപാർശ ചെയ്യാനായിരുന്നു ധാരണ.

എന്നാൽ അഞ്ചു വർഷമാകുംമുന്പേ ഹൈക്കോടതി വിധികളെപ്പോലും മാനിക്കാതെ ജനാധിപത്യവിരുദ്ധമായ രീതിയിൽ സമരപ്രഖ്യാപനം നടത്തിയതു നീതീകരിക്കാനാവില്ല.
ശന്പള പരിഷ്കരണം സംബന്ധിച്ചു സുപ്രീംകോടതി ഉത്തരവ് ആശുപത്രി മാനേജ്മെന്‍റുകൾ ലംഘിക്കുകയാണെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. നഴ്സുമാരുടെ വേതനം സംബന്ധിച്ചു പഠിച്ചു തീരുമാനമെടുക്കാൻ അതാതു സംസ്ഥാനങ്ങൾക്കു നിർദേശം നൽകുകയായിരുന്നു സുപ്രീം കോടതി ചെയ്തത്.

റിവിഷൻ കമ്മിറ്റിയുടെ ശുപാർശ വരുന്നതിനു മുന്പുതന്നെ സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളും നഴ്സുമാരുടെ ശന്പളത്തിൽ ഇടക്കാല വർധന നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ഇഎസ്ഐ, പിഎഫ് പരിധിയിൽ പരിഷ്കരിച്ചപ്പോഴും ശന്പളവർധന ഉണ്ടായിട്ടുണ്ട്.

ചായ് കേരളയ്ക്കു കീഴിലുള്ള എല്ലാ ആശുപത്രികളിലും മിനിമം വേതനം നടപ്പാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം ആശുപത്രികൾക്കു നേരെയുള്ള ആസൂത്രിത നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും കൊച്ചിയിൽ ചേർന്ന ചായ് കേരള ഘടകത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ പ്രസിഡന്‍റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ വ്യക്തമാക്കി. ചായ് കേരള ഘടകം സെക്രട്ടറി ഫാ. ഷൈജു തോപ്പിൽ, ട്രഷറർ സിസ്റ്റർ ബോണി മരിയ എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login