ചായ് ശില്പശാല ആരംഭിച്ചു

ചായ് ശില്പശാല ആരംഭിച്ചു

കൊച്ചി: കാത്തലിക് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (ചായ്) ബെക്റ്റണ്‍ ഡിക്കിന്‍സണ്‍ ഇന്ത്യ ലിമിറ്റഡിന്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ ‘നഴ്‌സിംഗ് ലീഡേഴ്‌സ് എക്‌സലന്‍സ്’ ശില്പശാല പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചായ് കേരള എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ അറുപതോളം കത്തോലിക്ക ആശുപത്രികളിലെ നഴ്‌സുമാരുടെ പ്രതിനിധികളാണു പങ്കെടുക്കുന്നത്.

You must be logged in to post a comment Login