ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ഇന്ന് പാലായിലും ചങ്ങനാശ്ശേരിയിലും

ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ്  ഇന്ന് പാലായിലും ചങ്ങനാശ്ശേരിയിലും

ച​​​ങ്ങ​​​നാ​​​ശേ​​​രി: ക​​​ൽ​​​ദാ​​​യ ക​​​ത്തോ​​​ലി​​​ക്കാ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് മാർ ളൂ​​​യീ​​​സ് റാ​​​ഫേ​​​ൽ സാ​​​ക്കോ​​​യ്ക്കു ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് ഊ​​​ഷ്മ​​​ള​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. ഇ​​ന്നു രാ​​വി​​ലെ പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നു ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം സ​​ന്ദ​​ർ​​ശി​​ക്കും. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സ ചാ​​പ്പ​​ലി​​ൽ സു​​റി​​യാ​​നി​​യി​​ലു​​ള്ള പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​നാ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് അ​​ദ്ദേ​​ഹം നേ​​തൃ​​ത്വം ന​​ൽ​​കും. തു​​ട​​ർ​​ന്നു കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​യി​​ലും പാ​​ത്രി​​യ​​ർ​​ക്കീ​​സ് സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു ബാ​​​ഗ്ദാ​​​ദി​​​ൽ മ​​​ത​​​പീ​​​ഡ​​​നം രൂ​​​ക്ഷ​​​മാ​​​വു​​​ക​​​യും ക്രൈ​​​സ്ത​​​വ​​​ർ പ്രാ​​​ണ​​​ര​​​ക്ഷാ​​​ർ​​​ഥം അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തേ​​​ടു​​​ക​​​യും ചെ​​​യ്ത​​​പ്പോ​​​ൾ, ത​​​ന്‍റെ സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ഗ്‌​​​ദാ​​​ദി​​​ൽ താ​​​മ​​​സി​​​ച്ചു​​​കൊ​​​ണ്ടു വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ​​​വും ശ​​​ക്തി​​​യും പ​​​ക​​​ർ​​​ന്ന ധീ​​​ര​​​നാ​​​യ സ​​​ഭാ​​​ത​​​ല​​​വ​​​നാ​​​ണു പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ളൂ​​​യീ​​​സ് റാ​​​ഫേ​​​ൽ.

 

You must be logged in to post a comment Login