വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ട് കു​​ട്ടി​​ക​​ളി​​ൽ മ​​ടി കൂ​ടു​ന്നതാണ് : മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ

വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ട് കു​​ട്ടി​​ക​​ളി​​ൽ മ​​ടി കൂ​ടു​ന്നതാണ് : മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: കു​​ട്ടി​​ക​​ൾ അ​​ധ്വാ​​ന​​ത്തി​​ന്‍റെ വി​​ല അ​​റി​​യു​​ന്ന​​വ​​രും അ​​ധ്വാ​​നി​​ക്കു​​ന്ന​​വ​​രു​​മാ​​യി​​രി​​ക്ക​​ണ​​മെ​ന്നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. ക​​ട്ട​​ച്ചി​​റ മേ​​രി മൗ​​ണ്ട് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ പു​​തി​​യ​​താ​​യി നി​​ർ​​മി​​ച്ച കെ.​​ജി.​​ബ്ലോ​​ക്കി​​ന്‍റെ​​യും വാ​​ട്ട​​ർ തീം ​​പാ​​ർ​​ക്കി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ട് കു​​ട്ടി​​ക​​ളി​​ൽ മ​​ടി കൂ​ടു​ന്നു​വെ​ന്ന​താ​ണ്. മാ​​താ​​പി​​താ​​ക്ക​​ൾ ആ​​വ​​ലാ​​തി​​യോ​​ടെ കു​​ട്ടി​​ക​​ളു​​ടെ പു​​റ​​കെ ന​​ട​​ക്കു​​ന്ന​​തു​​കൊ​​ണ്ട് അ​​വ​​ർ​​ക്ക് ഒ​​ന്നും ചെ​​യ്യേ​​ണ്ടി വ​​രു​​ന്നി​​ല്ല. ഇ​​തു കു​​ട്ടി​​ക​​ളെ ഉ​​ത്ത​​ര​​വാ​​ദി​​ത്വബോ​​ധ​​മി​​ല്ലാ​​ത്ത​​വ​​രാ​​ക്കി മാ​​റ്റു​​ന്നു. സു​​ഖ​​സൗ​​ക​​ര്യ​​ങ്ങ​​ളെ വി​​ശ്വ​​സി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും യാ​​ഥാ​​ർ​ഥ്യം അ​​ധ്വാ​​ന​​ത്തി​ന്‍റേ​തും ക​​ഷ്ട​​പ്പാ​​ടി​ന്‍റേ​​തു​​മാ​​ണെ​​ന്നു​​മു​​ള്ള ബോ​​ധ്യം കു​​ട്ടി​​ക​​ൾ​​ക്കു ന​​ൽ​​ക​​ണം – അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ.​​മാ​​ണി പു​​തി​​യി​​ടം, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ഏറ്റുമാനൂർ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ജ​​യിം​​സ് തോ​​മ​​സ് പ്ലാ​​ക്കി​​ത്തൊ​​ട്ടി​​യി​​ൽ, സ്കൂ​​ൾ മാ​​നേ​​ജ​​ർ സി​​സ്റ്റ​​ർ മോ​​ളി അ​​ഗ​​സ്റ്റി​​ൻ, പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ലി​​സി സെ​​ബാ​​സ്റ്റ്യ​​ൻ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്കി​​ൾ ജ​​യിം​​സ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ.​​റോ​​സ​​മ്മ സോ​​ണി, ഇം​​ഗ്ലീ​​ഷ് വി​​ഭാ​​ഗം മേ​​ധാ​​വി അ​​ല​​ക്സ് സി ​​സെ​​ബാ​​സ്റ്റ്യ​​ൻ, ഹെ​​ഡ്ഗേ​​ൾ അ​​ഞ്ജു​​ഷ സ​​ന്തോ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ​​ന്യാ​​സ വ്ര​​ത​​വാ​​ഗ്ദാ​​ന​​ത്തി​​ന്‍റെ ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന സി​​സ്റ്റ​​ർ ലി​​സി സെ​​ബാ​​സ്റ്റ്യ​നു സ​​മ്മേ​​ള​​നം ആ​​ശം​​സ​​ക​​ള​​ർ​​പ്പി​​ച്ചു. സി​​സ്റ്റ​​ർ ലി​​സി കേ​​ക്ക് മു​​റി​​ച്ചു. സ​​മ്മേ​​ള​​ന ശേ​​ഷം കു​​ട്ടി​​ക​​ളു​​ടെ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ന്നു.

You must be logged in to post a comment Login