കുട്ടനാടിനെ രക്ഷിക്കാന്‍ 100 കോടിയുടെ പദ്ധതിയുമായി ചങ്ങനാശ്ശേരി അതിരൂപത

കുട്ടനാടിനെ രക്ഷിക്കാന്‍ 100 കോടിയുടെ പദ്ധതിയുമായി ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശേരി: പ്രളയദുരിതത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയുടെ പുനരധിവാസത്തിന് ചങ്ങനാശേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. ആയിരം വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആയിരം മഴവെള്ളസംഭരണികള്‍, 100 ജല ശുചീകരണ പ്ലാന്‍റുകള്‍, വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ പര്യാപ്തമായ ആയിരം ടോയിലെറ്റുകള്‍, ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സൃഷ്ടി പദ്ധതിയോട് സഹകരിച്ചാണ് ഇവ നടപ്പിലാക്കുന്നതെന്നു ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

അതിരൂപതയിലെ എല്ലാ ഇടവകകളുടെയും സന്യാസിനി-സന്യാസ സഭകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും ഇതര രൂപതകളുടെയും സഹകരണത്തോടെ അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ചാസിന്‍റെ നേതൃത്വത്തില്‍ മൂന്നു വര്‍ഷം കൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതികളുടെ ഏകോപനത്തിനായി അതിരൂപതാ കേന്ദ്രത്തില്‍ ഉടനെ ഓഫീസ് തുറക്കും.

 

You must be logged in to post a comment Login