ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗവും പഞ്ചവത്സര അജപാലന മാർഗരേഖ പ്രകാശനവും അതിരൂപത കേന്ദ്രത്തിൽ നടന്നു.ആർച്ച്ബ്ഷപ് മാർ ജോസഫ് പവ്വത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മാർഗരേഖയുടെ കോപ്പി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന് നൽകി പ്രകാശനം ചെയ്തു. ഫാ. ക്രിസ്റ്റി കൂട്ടുമ്മേൽ മാർഗരേഖ അവതരിപ്പിച്ചു.
അതിരൂപത പാസ്റ്ററൽ കൗണ്‍സിലിനു നൽകിയ സമഗ്രസംഭാവനക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിനെ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആദരിച്ചു. സഹായമെത്രാൻ മാർ തോമസ് തറയിൽ, വികാരിജനറാൾമാരായ മോണ്‍. ജോസഫ് മുണ്ടകത്തിൽ, മോണ്‍. ജയിംസ് പാലക്കൽ, ഫാ. ജോസഫ് പുത്തൻപുര, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
You must be logged in to post a comment Login