ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെ​ബ്രു​വ​രി 13 മു​ത​ൽ 17വ​രെ

ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഫെ​ബ്രു​വ​രി 13 മു​ത​ൽ 17വ​രെ

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത 19-ാമ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. പാ​റേ​ൽ​പ്പ​ള്ളി മൈ​താ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ഫെ​ബ്രു​വ​രി 13 മു​ത​ൽ 17വ​രെ തീ​യ​തി​ക​ളി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ​

കേ​ര​ള​ത്തി​ലെ പ്ര​മൂ​ഖ​വ​ച​ന പ്ര​ഘോ​ഷ​ക​ർ ക​ണ്‍​വെ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രേ​യും വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രേ​യും ര​ണ്ട് സെ​ഷ​നു​ക​ളാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി മ​ൽ​പ്പാ​ൻ മോ​ണ്‍. മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ. ​തോ​മ​സ് പ്ലാ​പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് കാ​യം​കു​ള​ത്തി​ശേ​രി. ഫാ.​ഫി​ലി​പ്പോ​സ് കാ​പ്പി​ത്തോ​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

You must be logged in to post a comment Login