ആഹ്ലാദ നിമിഷങ്ങള്‍, ചങ്ങനാശ്ശേരി അതിരൂപത 130-ാം ജ​​ന്മ​​വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ച്ചു

ആഹ്ലാദ നിമിഷങ്ങള്‍, ചങ്ങനാശ്ശേരി അതിരൂപത 130-ാം ജ​​ന്മ​​വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ച്ചു

എടത്വ:  ചങ്ങനാശേരി അതിരൂപതയുടെ 130-ാം ജന്മവാർഷികം ആഘോഷിച്ചു. എടത്വാ ഫൊറോനയിലെ പച്ച-ചെക്കിടിക്കാട് ലൂർദ് മാതാ പള്ളിയിലെ ലെയോ 13-ാമൻ നഗറാണു കൂട്ടായ്മയുടെ സന്ദേശവുമായി അതിരൂപതാദിനത്തിനു വേദിയായത്. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സമ്മേളനം ഉദ് ഘാടനം ചെയ്തു.അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും സിയാൽ ഡയറക്ടർ വി.ജെ.കുര്യൻ മുഖ്യപ്രഭാഷണവും നടത്തി. ചങ്ങനാശേരി എംഎൽഎ സി.എഫ്. തോമസിനു സമ്മേളനത്തിൽ എക്സലൻസ് അവാർഡ് നൽകി ആർച്ച്ബിഷപ് മാർ പെരുന്തോട്ടം ആദരിച്ചു. എടത്വാ ഫൊറോനയിലെ കരുമാടി സെന്‍റ് ജോസഫ്സ് ചാപ്പലിനെ അതിർത്തി തിരിഞ്ഞ കുരിശുപള്ളിയായി പ്രഖ്യാപിച്ചു. 2018ലെ അതിരൂപതാദിനാചരണം നടക്കുന്ന തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളി വികാരി ഫാ.ഗ്രിഗറി ഓണംകുളത്തിനു മാർ പെരുന്തോട്ടം അതിരൂപതാ പതാക കൈമാറി.

അതിരൂപതാ വികാരി ജനറാൾമാരായ മോണ്‍.ജോസഫ് മുണ്ടകത്തിൽ, മോണ്‍.ഫിലിപ്സ് വടക്കേക്കളം, മോണ്‍.മാണി പുതിയിടം, ചാൻസിലർ റവ.ഡോ.ടോം പുത്തൻകളം, വൈസ് ചാൻസിലർ റവ.ഡോ.ഐസക് ആലഞ്ചേരി, എടത്വാ ഫൊറോനാ വികാരി ഫാ.ജോണ്‍ മണക്കുന്നേൽ, പച്ച-ചെക്കിടിക്കാട് പള്ളി വികാരി ഫാ.ജോർജ് കൊച്ചുപറന്പിൽ, ജോയിന്‍റ് കോഒാർഡിനേറ്റർ ഫാ.ജോർജ് മാന്തുരുത്തിൽ, അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ആന്‍റണി മാത്യൂസ് കണ്ടങ്കരി, പിആർഒ ജോജി ചിറയിൽ, കണ്‍വീനർ പോളി തോമസ്, ഫൊറോനാ കൗണ്‍സിൽ സെക്രട്ടറി ഡോ.ജോച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

അതിരന്പുഴ മുതൽ അന്പൂരിവരെ നീളുന്ന ചങ്ങനാശേരി അതിരൂപതയിലെ 15 ഫൊറോനകളിൽനിന്നുള്ള വൈദികർ, സന്യാസസഭാ, ഇടവക പ്രതിനിധികൾ തുടങ്ങി മൂവായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.

You must be logged in to post a comment Login