പാലായില്‍ ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ അ​ന്പ​താം വ​ർ​ഷ ജൂ​ബി​ലി

പാലായില്‍ ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ അ​ന്പ​താം വ​ർ​ഷ ജൂ​ബി​ലി

പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം പാലാ സോണിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കരിസ്മാറ്റിക് നവീകരണത്തിന്‍റെ അന്പതാം വർഷ ജൂബിലി സംഗമവും പന്തക്കുസ്താ തിരുനാളും ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.

കത്തീഡ്രൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ വചനപ്രതിഷ്ഠ നടത്തി സന്ദേശം നൽകും. ഫാ. ജോജോ മാരിപ്പാട്ട് വിസി (മുരിങ്ങൂർ) ശുശ്രൂഷകൾ നയിക്കും. റവ.ഡോ. കുര്യൻ മറ്റം, ഫാ. വിൻസെന്‍റ് മൂങ്ങാമാക്കൽ, ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. സിറിൾ തയ്യിൽ, ടി.ഡി. ജോർജ് തെക്കുംചേരിക്കുന്നേൽ, ചാക്കോച്ചൻ ശൗര്യാംകുഴിയിൽ, ജയിംസ് മാറാട്ടുകുളം, സാബു കോഴിക്കോട്ട്, ബാബു തട്ടാംപറന്പിൽ, ടോമി ആട്ടപ്പാട്ട്, ജോസ് ചെറുതോട്ടായിൽ, ജോയി നെല്ലിയേക്കുന്നേൽ, സണ്ണി പള്ളിവാതുക്കൽ, ബേബി വാഴചാരിക്കൽ, ഡോ. ബീനാ പൊടിമറ്റം, ആലീസ് കട്ടക്കയം, ടെസി പന്തലാനിക്കൽ എന്നിവർ നേതൃത്വം നൽകും.

You must be logged in to post a comment Login