കരിസ്മാറ്റിക് പ്രസ്ഥാനത്തിന് സുവര്‍ണ്ണജൂബിലി; ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പെന്തക്കോസ്തല്‍- ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ക്കും ക്ഷണം

കരിസ്മാറ്റിക് പ്രസ്ഥാനത്തിന് സുവര്‍ണ്ണജൂബിലി; ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പെന്തക്കോസ്തല്‍- ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ക്കും ക്ഷണം

വത്തിക്കാന്‍: ജൂണ്‍ മൂന്നിന് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ പെന്തക്കോസ്തല്‍- ഇവാഞ്ചലിക്കല്‍ സഭാംഗങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ ക്ഷണം. രഥയോട്ട മത്സരം നടന്നിരുന്ന പുരാതന റോമിലെ സ്‌റ്റേഡിയമായ സര്‍ക്കസ് മാക്‌സിമസത്തില്‍ ജൂണ്‍ 3 ന് നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് പാപ്പ നേതൃത്വം നല്കും. പെന്തക്കോസ്ത് തിരുനാള്‍ ദിനമായ പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന കുര്‍ബാനയിലും പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കും.

വത്തിക്കാന്‍ കേന്ദ്രമായുള്ള ഇന്റര്‍നാഷനല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് മെയ് 31 നാണ്.

200 രാജ്യങ്ങളിലായി 120 മില്യന്‍ കത്തോലിക്കര്‍ കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ ഭാഗമാണ്. 1967 ല്‍ പിറ്റ്‌സ് ബര്‍ഗിലായിരുന്നു കരിസ്മാറ്റിക് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

You must be logged in to post a comment Login