ചാര്‍ലിയെ വത്തിക്കാന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകില്ല

ചാര്‍ലിയെ വത്തിക്കാന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകില്ല

വത്തിക്കാന്‍: ജീവിതത്തിന്റെ അവസാനനിമിഷങ്ങളില്‍ കഴിയുന്ന ചാര്‍ലി ഗാര്‍ജിനെ ലണ്ടനിലെ ഹോസ്പിറ്റലില്‍ നിന്ന് വത്തിക്കാനിലെ ബാംബിനോ ജേസു ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിന് നിയമപരമായ തടസ്സം. വത്തിക്കാന്‍ ആശുപത്രിയുടെ സന്നദ്ധതയെ ലണ്ടനിലെ ഹോസ്പിറ്റല്‍ നിഷേധിച്ചു.

ഇത് വളരെ ദു: ഖകരമായ വാര്‍ത്തയാണ്. വത്തിക്കാനിലെ ബാംബിനോ ജേസു ആശുപത്രിയുടെ പ്രസിഡന്റ് മാരില്ലെ എനോക്ക് പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് മാര്‍പാപ്പയുടെ ഹോസ്പിറ്റലായ ബാംബിനോ ജേസു ചാര്‍ലിയുടെ ചികിത്സയ്ക്കായി സന്നദ്ധത പ്രകടിപ്പിച്ചത്. പത്തുമാസം പ്രായമുള്ള ചാര്‍ലിയെ അപൂര്‍വ്വമായ ജനിതകരോഗമാണ് പിടികൂടിയിരിക്കുന്നത്.

ജൂണ്‍ 30 ഓടുകൂടി ചാര്‍ലിയുടെ ജീവിതത്തിന് അന്ത്യം കുറിക്കുമായിരുന്നു എന്നാല്‍ പാപ്പയുടെ ജീവനുവേണ്ടിയുള്ള ട്വിറ്റര്‍ ചാര്‍ലിയുടെ ദിനങ്ങള്‍ നീട്ടി്‌ക്കൊടുത്തു. ലോകമെങ്ങുമുള്ള ആശുപത്രികള്‍ ചാര്‍ലിയുടെ ജീവന്‍ സംരക്ഷിക്കാനുള്ള വാഗ്ദാനങ്ങള്‍ നല്കിയിരുന്നു.

ചാര്‍ലിയുടെ കാര്യത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രം പും സഹായഹസ്തം നീട്ടിയിരുന്നു. ലണ്ടനിലെ ഹോസ്പിറ്റല്‍ ഏതാനും ദിവസങ്ങള്‍ കൂടി ചാര്‍ലിയുടെ ജീവന്‍ നീട്ടിക്കൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ സമയം തങ്ങളുടെ മകനൊപ്പം ചെലവഴിക്കാന്‍ മാതാപിതാക്കളെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌.

You must be logged in to post a comment Login