ചാരുംമൂട്: കരിമുളയ്ക്കലിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിക്കു നേരെ ആക്രമണം നടത്തുകയും ഇടവക വികാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പ്രതികളെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. ചുനക്കര പുത്തൻപുരയിൽ അരുൺകുമാർ, താമരക്കുളം വേടരപ്ലാവ് തറയിൽ വടക്കേതിൽ സുനു , താമരക്കുളം മേക്കും മുറി സെനിൽ ഭവനത്തിൽ സെനിൽരാജ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
സുനു, അരുൺകുമാർ എന്നിവർ ആർഎസ്എസ് പ്രവർത്തകരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണന്ന് പോലീസ് പറയുന്നു. മാരകായുധങ്ങളുമായി പള്ളിയിലെത്തിയ സംഘം കഴിഞ്ഞ ദിവസം അർധരാത്രി ഈസ്റ്റർ കുർബാനയ്ക്ക് എത്തിയ ഇടവക വികാരി എം.കെ വർഗീസ് കോർ എപ്പിസ്കോപ്പയെയും കുടുംബത്തെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും പള്ളിയിലേക്ക് കല്ലേറ് നടത്തുകയും പള്ളിവക കെട്ടിടം അടിച്ചുതകർക്കുകയുമായിരുന്നു.
You must be logged in to post a comment Login