ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഇന്ന് വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ

ചാവറ കള്‍ച്ചറല്‍ സെന്ററില്‍  ഇന്ന് വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററില്‍  വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ, അഡ്വ. എം. ആര്‍. രാജേന്ദ്രന്‍ നായര്‍ ഇന്ന് ഉച്ച കഴിഞ്ഞ് 2.30  ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശകമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് കേരളത്തിലെ വിവരാവകാശ-മനുഷ്യാവകാശ അഴിമതി വിരുദ്ധരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

14000 ല്‍ പരം കേസുകള്‍ വിവരാവകാശ കമ്മീഷനില്‍ തീരുമാനം കാത്തു കെട്ടിക്കിടക്കുകയാണ്. ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഒഴിവുകള്‍ നികത്താന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷന്റെ ഇടപെടലുകളുണ്ടാകില്ല എന്ന് ബോധ്യമായ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതെയായി ഈ അവസ്ഥ ഒഴിവാക്കുന്നതിന് സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പ്രത്യക്ഷ സമരപരിപാടികളും നിയമനടപടിയും ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്.

ആര്‍. ടി. ഐ. കേരള ഫെഡറേഷന്‍ ,എന്‍.സി. പി. ആര്‍.ഐ., തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കും. കെ. എന്‍. കെ. നമ്പൂതിരി, അഡ്വ. ഡി. ബി. ബിനു, അഡ്വ. എ. ജയകുമാര്‍, പി. ഷറഫുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

You must be logged in to post a comment Login